ഡല്ലാസ്: മെസിയുടെ കഥയിലെ വില്ലനാകാന്‍ ഞങ്ങള്‍ ഒരുങ്ങിയതായി കഴിഞ്ഞ ദിവസം ഡല്ലാസ് കോച്ച് നിക്കോളസ് എസ്‌റ്റെവസ് പറഞ്ഞിരുന്നു…. എന്നാല്‍ ആ കഥയില്‍ നായകനോളം പോന്നൊരു വില്ലനില്ലെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണ് ലയണല്‍ മെസി.
ലീഗ്സ് കപ്പില്‍ എഫ്സി ഡല്ലാസിനെതിരെ പെനാല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു ഇന്റര്‍ മിയാമിയുടെ ജയം. കളിമെനഞ്ഞും പടനയിച്ചും മെസി കളം നിറഞ്ഞതോടെ മിയാമിക്ക് ജയമല്ലാതെ മറ്റൊന്നും ചിന്തിക്കാനില്ലായിരുന്നു.
3-1നും പിന്നീട് 4-2നും പിന്നില്‍ നിന്ന് ശേഷമായിരുന്നു മിയാമിയുടെ അത്യുഗ്രന്‍ തിരിച്ചുവരവ്. 85-ാം മിനിറ്റില്‍ മെസി നേടിയ ഇടംകാലന്‍ ഫ്രീകിക്ക് ഗോളാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീട്ടിയത്. അവിടെയും മിശിഹയും പടയാളികളും അവതരിച്ചു. മെസിയും സെര്‍ജിയോ ബുസ്‌ക്വെറ്റ്സും ഉള്‍പ്പെടെയുള്ള താരങ്ങള്‍ ലക്ഷ്യം കണ്ടു. ഡല്ലാസിന്റെ ഒരു താരത്തിന് പിഴച്ചതോടെ മിയാമി ലീഗ്സ് കപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക്.
കളി തുടങ്ങി ആറാം മിനിട്ടിലായിരുന്നു മെസിയുടെ ആവേശ ഗോള്‍. ആല്‍ബയുടെ അസിസ്റ്റില്‍ ബെഞ്ചമിന്‍ ക്രമാഷിയും മിയാമിക്കായി ലക്ഷ്യം കണ്ടപ്പോള്‍ മാര്‍കോ ഫര്‍ഫാന്റെ സെല്‍ഫ് ഗോളും മിയാമിയുടെ ഗോള്‍ നേട്ടം കൂട്ടി. ഫാകുണ്ടോ ക്വിഗ്‌നോന്‍, ബെര്‍ണാര്‍ഡ് കമുംഗോ, അലന്‍ വെലാസ്‌കോ എന്നിവരുടെ വകയായിരുന്നു ഡല്ലാസിന്റെ ഗോളുകള്‍. റോബര്‍ട്ട് ടെയ്ലറുടെ സെല്‍ഫ് ഗോളും ഡല്ലാസിന്റെ ഗോള്‍ പട്ടികയിലുണ്ട്.
OTRO GOLAZO DE NUESTRO CAPITÁN 🫡 🫡🫡#DALvMIA | 4-4 pic.twitter.com/aOhBw7LJGZ
— Inter Miami CF (@InterMiamiCF) August 7, 2023
“>
7′ | Jordi ➡️ Messi to put us on the board early in the match 👏👏#DALvMIA | 0-1 | 📺 #MLSSeasonPass on @AppleTV pic.twitter.com/ZTIM2k819g
— Inter Miami CF (@InterMiamiCF) August 7, 2023
“>”>
Comments