പത്തനംതിട്ട: ഈ വർഷം നടക്കാനിരിക്കുന്ന ശബരിമല നിറപുത്തരി പൂജ പ്രമാണിച്ച് കൂടുതൽ സർവീസുകൾ ഒരുക്കി കെഎസ്ആർടിസി. മുൻ വർഷങ്ങളിലേക്കാൾ അധിക സർവീസ് ഇത്തവണയുണ്ടാകും. നിറപുത്തരി പൂജയോടനുബന്ധിച്ച് ഓഗസ്റ്റ് ഒമ്പത് ബുധനാഴ്ച വൈകിട്ട് അഞ്ച് മണിക്ക് ശബരിമലയിൽ നടതുറക്കും. പൂജകൾ കഴിഞ്ഞ് വ്യാഴാഴ്ച രാത്രി പത്ത് മണിയ്‌ക്ക് നട അടയ്‌ക്കും. തീർത്ഥാടകർക്ക് വേണ്ടിയുള്ള യാത്രാ സൗകര്യം സജ്ജമാക്കിയതായി കെഎസ്ആർടിസി അറിയിച്ചു.
തിരുവനന്തപുരം, പത്തനംത്തിട്ട, കൊട്ടാരക്കര, പുനലൂർ, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ നിന്നാണ് പമ്പയിലേയ്‌ക്ക് ഭക്തരുടെ തിരക്കിനനുസരിച്ച് സർവീസുകൾ ക്രമീകരിച്ചിട്ടുള്ളത്. സീറ്റ് ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. നിലയ്‌ക്കൽ – പമ്പ ചെയിൻ സർവീസുകൾ ഇടതടവില്ലാതെ ക്രമീകരിച്ചിട്ടുണ്ടെന്നും കെഎസ്ആർടിസി അറിയിച്ചു.
യാത്രയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്ബന്ധപ്പെടേണ്ട നമ്പർ:
- കെഎസ്ആർടിസി പമ്പ: 0473-5203445,
- തിരുവനന്തപുരം: 0471-2323979
- കൊട്ടാരക്കര: 0474-2452812
- പത്തനംത്തിട്ട: 0468-2222366
Comments