പനാജി; ആഡംബര കാര്‍ പാഞ്ഞു കയറി മൂന്നു പേര്‍ക്ക് ദാരുണാന്ത്യം. ഗോവ പനാജിയില്‍ ഇന്നലെ വൈകിട്ടായിരുന്നു ദാരുണാപകടം. പോണ്ട-പനാജി നാഷണല്‍ ഹൈവേയിലായിരുന്നു അപകടം. മദ്യപിച്ച് ലക്ക് കെട്ട ഡ്രൈവറെ പോലീസ് പിന്നീട് പിടികൂടി. മേഴ്‌സിഡൈസ് ബെന്‍സിന്റെ എസ്.യു.വിയാണ് അപകടമുണ്ടാക്കിയത്. അതേസമയം ദൃക്‌സാക്ഷികള്‍ പറയുന്നത് യുവതിയാണ് കാറോടിച്ചതെന്നാണ്. സുരേഷ് ഫട്ടാഡേ ഭാര്യ ഭാവ്‌ന, അനൂപ് കര്‍മാക്കര്‍ എന്നിവരാണ് മരിച്ചത്.ആറുപേര്‍ക്ക് പരിക്കേറ്റു
മൂന്നു കാറുകളെയും ഒരു ബൈക്കിനെയും സ്‌കൂട്ടറിനെയും ഇടിച്ച് തെറിപ്പിച്ച കാര്‍ റോഡിന്റെ കൈവരിയില്‍ ഇടിച്ചാണ് നിന്നത്. സ്‌കൂട്ടര്‍ യാത്രികരായ ദമ്പതികള്‍ തത്ക്ഷണം മരിച്ചു. പരേഷ് സവര്‍ദേക്കര്‍ എന്നയാളെ പോലീസ് പിന്നീട് പിടികൂടി. ഇയാളുടെ ഭാര്യ മേഘയുടെ പേരിലാണ് കാറെന്നാണ് സൂചന.കാറിലുണ്ടായിരുന്നവര്‍ മദ്യ ലഹരിയിലായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു.
വാഹനം പ്രദേശത്ത് നിന്ന് കൊണ്ടുപോകാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് ഇടയാക്കി. ഗ്രമവാസികള്‍ ഇത് തടഞ്ഞതോടെ നടപടി ഉറപ്പാക്കാമെന്നും കുറ്റക്കാരെ അറസ്റ്റ് ചെയ്യുമെന്നും പറഞ്ഞിതിന് പിന്നാലെയാണ് കാര്‍ കൊണ്ടുപോകാന്‍ അനുവദിച്ചത്.
















Comments