ക്ഷേത്ര രക്ഷാ മാർച്ചുമായി വിശ്വ ഹിന്ദു പരിഷത്ത്. സിപിഎമ്മിന്റെയും ഇടതു സർക്കാരിന്റെയും ക്ഷേത്ര വിരുദ്ധ നിലപാടിനെതിരെയാണ് മാർച്ച് കൊച്ചിൻ ദേവസ്വം ബോർഡ് ആസ്ഥാനത്തേക്കാണ് മാർച്ച്. ക്വിറ്റ് ഇന്ത്യ ദിനത്തിലാണ് മാർച്ച് നടക്കുക. വിശ്വ ഹിന്ദു പരിഷത്ത് സംസ്ഥാന അദ്ധ്യക്ഷൻ വിജി തമ്പി മാർച്ച് ഉദ്ഘാടനം ചെയ്യും. മിത്ത് കുത്തുന്നവർ അമ്പലം ഒഴിയണമെന്നും ക്ഷേത്രം വിശ്വാസികളുടെ സ്വന്തമാണെന്നും അവിശ്വാസികളെ ക്ഷേത്രത്തിൽ നിന്ന് പുറത്താക്കണമെന്നും മാർച്ചിന്റെ പോസ്റ്റ് ഫേസ്ബുക്കിൽ പങ്കുവെച്ചുകൊണ്ട് വിജി തമ്പി പറഞ്ഞു. വിവിധ ഹൈന്ദവ സംഘടനകളുടെ ആഭ്യമുഖ്യത്തിലാകും മാർച്ച് നടത്തുന്നത്.
വിവിധ ഹൈന്ദവ സംഘടന പ്രമുഖർ മാർച്ചിന്റെ ഭാഗമാകും. ക്ഷേത്രം മതേതതര സ്ഥാപനമല്ലെന്നും സിപിഎം ക്ഷേത്രം വിട്ട് പോകണമെന്നും ക്ഷേത്രഭരണം വിശ്വാസികൾക്ക് വിട്ട് നൽകണമെന്നുമാണ് മാർച്ചിന്റെ മുദ്രാവാക്യം. ഹൈന്ദവ വിശ്വാസങ്ങളും ദേവിദേവന്മാരെയും അധിക്ഷേപിക്കുകയും അന്ധവിശ്വാസമെന്ന് മുദ്രകുത്തുകയും ചെയ്യാനാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സർക്കാർ അടക്കം ശ്രമിക്കുന്നത്.
ഒരു മതവിശ്വാസത്തെ മാത്രം വിമർശിക്കുകയും എതിർക്കുകയും ചെയ്യുകയാണ് ഇടതുപക്ഷം. നിയമാസഭ സ്പീക്കർ അടക്കമുള്ള ഭരണഘടന സ്ഥാനം വഹിക്കുന്നവർ പോലും ഇത്തരത്തിൽ ഇരട്ട നിലപാട് സ്വീകരിക്കുകയാണ്. ഇത്തരം നിലപാടുകളെ തുറന്നുകാട്ടാനാണ് ക്ഷേത്രരക്ഷാ മാർച്ച്. വിശ്വാസ സംരക്ഷണത്തിനാണ് ഈ മാർച്ച് നടത്തുന്നത്.
















Comments