ഭഗവാൻ ഗണപതിയെ അവേളിച്ചതിന് എതിരെ യുവമോർച്ച ദേശീയ സെക്രട്ടറി അനൂപ് ആന്റണി. ഷംസീറിനെ ബഹുമാനപ്പെട്ട സ്പീക്കർ എന്ന് വിളിക്കാൻ സൗകര്യമില്ലെന്നും മറ്റുള്ളവരുടെ വിശ്വാസങ്ങളെ അവഹേളിച്ചിട്ട് സ്പീക്കർ പദവിയിൽ ഇരിക്കാൻ ഷംസീർ യോഗ്യനല്ലെന്നും അനൂപ് ആന്റണി പറഞ്ഞു. ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും നെഞ്ചത്ത് കുതിര കയറാമെന്ന രീതിയാണ് കേരളത്തിൽ നടക്കുന്ന കാര്യങ്ങൾ സൂചിപ്പിക്കുന്നത്. ഡൽഹിയിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ അദ്ദേഹം സംസാരിച്ചു. ഫേസ്ബുക്കിൽ പങ്കുവെച്ച പരിപാടിയുടെ ദൃശ്യത്തിന് അടിക്കുറിപ്പായാണ് അദ്ദേഹം ഇത് കുറിച്ചത്.
ആലപ്പുഴയിൽ നടന്ന എസ്ഡിപിഐയുടെ പ്രതിഷേധത്തിലും കാസർകോട് നടന്ന മുസ്ലീം ലീഗ് റാലിയിലും ഇതരമത വിദ്വേഷത്തിന്റെ മുദ്രാവാക്യമാണ് ഉയർന്നത്. ഇതിന് ശേഷമാണ് ഷംസീറിന്റെ പ്രസ്താവന. ഇതെല്ലാം ഒരുമിച്ച് ചേർത്ത് വായിച്ചാൽ കേരളം എങ്ങോട്ടാണ് പോകുന്നതെന്ന് മാനസ്സിലാക്കാം എന്നും അദ്ദേഹം പറയുന്നത്. 35 വർഷം മുമ്പ് കശ്മീരിന്റെ അവസ്ഥയും ഇതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അനൂപ് ആന്റണിയുടെ ഫേസ്ബുക്ക് പോസ്റ്റ് :
“ബഹുമാനപ്പെട്ട സ്പീക്കർ എന്ന് ഷംസീറിനെ വിളിക്കാൻ സൗകര്യമില്ല. മറ്റുള്ളവരുടെ വിശ്വാസങ്ങളെ അവഹേളിച്ചിട്ട് ആ പദവിയിൽ ഇരിക്കാൻ അയാൾ യോഗ്യനല്ല. ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും നെഞ്ചത്ത് കുതിര കയറാമെന്ന രീതിയിലാണ് കേരളത്തിൽ കുറെ നാളുകളായി നടക്കുന്ന കാര്യങ്ങൾ സൂചിപ്പിക്കുന്നത്.
‘അവലും മലരും കുന്തിരിക്കവും കരുതിക്കോ..’
‘അമ്പലനടയിൽ പച്ചയ്‌ക്കിട്ട് കത്തിക്കും..’ഈ ഭീഷണികൾക്ക് ശേഷം ഷംസീർ നടത്തിയ പ്രസ്താവന, ഇതെല്ലാം ഒരുമിച്ച് ചേർത്ത് കണ്ടാൽ, കേരളം എങ്ങോട്ടാണ് പോകുന്നത് എന്ന ചിത്രം വ്യക്തമാകും. 35 വർഷം മുൻപ് കശ്മീരിലും ഇതായിരുന്നു സ്ഥിതി.”
Comments