കാബൂൾ : അഫ്ഗാനിൽ ഒരു വർഷത്തിനുള്ളിൽ 216 സഹായ സംഘടനകളുടെ ലൈസൻസ് റദ്ദാക്കി താലിബാൻ. മാർഗനിർദേശങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിനാൽ
കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഏകദേശം 216 സഹായ സംഘടനകൾ പ്രവർത്തനം അഫ്ഗാനിസ്ഥാനിൽ അവസാനിപ്പിച്ചതായി താലിബാൻ നിയുക്ത സാമ്പത്തിക ഉപമന്ത്രി അബ്ദുൾ ലത്തീഫ് നസാരി പറഞ്ഞു. കാബൂളിൽ നിന്ന് പ്രക്ഷേപണം ചെയ്യുന്ന ഒരു അഫ്ഗാൻ വാർത്താ ചാനലിലാണ് ഇതുസംബന്ധിച്ച് വാർത്ത പുറത്തുവന്നത്.
‘താലിബാന്റെ മാർഗനിർദേശങ്ങൾ പാലിക്കുന്നതിൽ ഈ സംഘടനകൾ പരാജയപ്പെട്ടു. അതിനാൽ ഈ സംഘടനകളുടെ പ്രവർത്തനം നിർത്തിവച്ചിരിക്കുകയാണ്. താലിബാന്റെ നിയമങ്ങൾ പാലിക്കുന്നില്ലെങ്കിൽ, സംഘടനകളുടെ ലൈസൻസ് റദ്ദാക്കപ്പെടും. അങ്ങനെ ഒരു വർഷത്തിനുള്ളിൽ, 216 സംഘടനകളുടെ ലൈസൻസ് റദ്ദാക്കി, അവയിൽ നാലെണ്ണം വിദേശ സംഘടനകളാണ്
എന്നാൽ ഈ സംഘടനകളുടെ ലൈസൻസ് റദ്ദാക്കിയത് ശാശ്വതമായിരിക്കില്ല. അവർ താലിബാന്റെ നിബന്ധനകൾ പാലിക്കുകയും ഞങ്ങളുടെ നിയമങ്ങൾ പരിഗണിക്കുകയും ചെയ്യുമ്പോൾ, താലിബാന്റെ സാമ്പത്തിക മന്ത്രാലയം ഒരു കമ്മീഷൻ മുഖേന ഈ സംഘടനകൾക്ക് ലൈസൻസ് നൽകും’- നസരി വ്യക്തമാക്കി.
















Comments