അസം: ഡ്യൂറൻഡ് കപ്പ് ഫുട്‌ബോളിൽ ഇന്ത്യൻ സൈന്യത്തിന് വിജയം. ഐഎസ്എൽ ക്ലബ്ബായ ഒഡീഷ എഫ്.സിയെയാണ് 1-0 ത്തിന് ഇന്ത്യൻ സൈന്യം തോൽപ്പിച്ചത്. ലിൽറ്റൻ ഷില്ലാണ് 42-ാം മിനിറ്റിൽ ഇന്ത്യൻ ആർമിയുടെ വിജയഗോൾ നേടിയത്. ഗോൾ നേടിയ ലിൽറ്റൻ 77-ാം മിനിറ്റിൽ ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ 10 പേരായി ആർമി ടീം ചുരുങ്ങിയെങ്കിലും ഒഡീഷയുടെ ആക്രമണങ്ങളെ ചെറുക്കാൻ ഇന്ത്യൻ ആർമിയ്‌ക്ക് കഴിഞ്ഞു.
ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ ഐലീഗ് ജേതാക്കളായ പഞ്ചാബ് എഫ്‌സിയെ 2-0 ത്തിന് തോൽപ്പിച്ച് ഐഎസ്എൽ ജേതാക്കളായ മോഹൻ ബഗാൻ ഗ്രൂപ്പ് എയിൽ ഒന്നാമതെത്തി. 23-ാം മിനിറ്റിൽ പഞ്ചാബ് എഫ്‌സി സെന്റർ ബാക്ക് മെലോറി അസിസിയുടെ സെൽഫ് ഗോളിലൂടെയാണ് ബഗാൻ മുന്നിലെത്തിയത്. ഫ്യൂഗോ ബമോസിലൂടെ 48-ാം മിനിറ്റിൽ ബഗാൻ ലീഡുയർത്തി.
Comments