ന്യൂഡൽഹി; മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിയോഗത്തെ തുടർന്ന് പുതുപ്പള്ളിയിലുണ്ടായ ഒഴിവിൽ ഉപ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. സെപ്തംബർ അഞ്ച് ചൊവ്വാഴ്ചയാണ് തിരഞ്ഞെടുപ്പ് നടക്കുക. എട്ടിനാകും വോട്ടെണ്ണൽ.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം ഇന്ന് വൈകിട്ടോടെയാണ് ഉണ്ടായത്.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പെരുമാറ്റ ചട്ടം നിലവിൽ വന്നു.ഈ മാസം 17 വരെ പത്രിക സമര്‍പ്പിക്കാം. 21നാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം.
ഝാര്‍ഖണ്ഡ്,ഉത്തര്‍ പ്രദേശ്, പശ്ചിമ ബംഗാള്‍,ഉത്തരാഖണ്ഡ്, ത്രിപുരയിലെ രണ്ട് മണ്ഡലങ്ങള്‍ എന്നിവിടങ്ങളിലടക്കമാണ് ഉപതിരഞ്ഞെടുപ്പിനുള്ള പ്രഖ്യാപനം വന്നിരിക്കുന്നത്.
Comments