പാകിസ്താന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ബാബര്‍ അസമിനെക്കുറിച്ച് വിവാദ പ്രസ്താവനയുമായി പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് മുന്‍ ചെയര്‍മാനും ക്രിക്കറ്റ് താരവുമായ റമീസ് രാജ.
ലങ്കന്‍ പ്രീമിയര്‍ ലീഗിന്റെ കമന്ററിക്കിടെയായിരുന്നു റമീസ് രാജയുടെ പ്രതികരണം. ക്രിസ് ഗെയിലിന് ശേഷം ടി20യില്‍ 10 സെഞ്ച്വറിയെന്ന നേട്ടം കഴിഞ്ഞ ദിവസം ബാബര്‍ കുറിച്ചിരുന്നു. തിങ്കളാഴ്ച ഗാലെ ടൈറ്റന്‍സിനെതിരെ കൊളംബോ സ്‌ട്രൈക്കേഴ്‌സ് വിജയിച്ച മത്സരത്തില്‍ 59 പന്തില്‍ 104 റണ്‍സ് അടിച്ചുകൂട്ടിയാണ് താരം നേട്ടം കൊയ്തത്.
ഇതിനിടെ താരം ഓപ്പണറായി ബാറ്റിംഗിനിറങ്ങിയപ്പോള്‍ താരത്തിന്റെ സ്‌കോര്‍ കാര്‍ഡ് കാണിക്കുന്നതിനിടെയായിരുന്നു മുന്‍ പിസിബി ചെയര്‍മാന്റെ പ്രതികരണം.
താരത്തിന്റെ ബാറ്റിംഗിനെയും ശൈലിയെയും പുകഴ്‌ത്തിയ ശേഷമാണ് അവനെ സ്‌നേഹിക്കുന്നതായും വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നതായും റമീസ്‌രാജ പറഞ്ഞത്. പ്രസ്താവന നിമിഷ നേരത്തിനുള്ള വൈറലാവുകയായിരുന്നു.
‘I absolutely love him, want to marry him’ – Former PCB chairman Ramiz Raja re Babar Azam ♥️#LPL2023 #LPLT20 pic.twitter.com/4uQwXVz4vR
— Farid Khan (@_FaridKhan) August 8, 2023
“>
Comments