ഫ്ലോറിഡയിൽ മത്സ്യബന്ധനത്തിന് പോയി ഉൾക്കടലിൽ പെട്ട 25 വയസുകാരൻ രക്ഷപ്പെട്ടത് അത്ഭുതകരമായി. ഫ്ലോറിഡയിലെ സെന്റ് അഗസ്റ്റിൻ തീരത്ത് നിന്ന് മത്സ്യബന്ധനത്തിന് വേണ്ടി പോയ ചാൾസ് ഗ്രിഗറി എന്ന യുവാവിനാണ് ജീവൻ തിരികെ ലഭിച്ചത്.
പലതവണ മത്സ്യബന്ധനത്തിന് വേണ്ടി പോയിരുന്ന ചാൾസ് ഗ്രിഗറിയ്ക്ക് ഇത്തവണ ദാരുണമായ അനുഭവങ്ങളാണ് നേരിടേണ്ടി വന്നത്. സംഭവ ദിവസം പ്രതീക്ഷിച്ചതിലും അധികമായിരുന്നു വേലിയേറ്റം. ഇതോടെ തിരമാലയിൽ പെട്ട് ഗ്രിഗറിയുടെ ബോട്ട് തകർന്നു, പിന്നാലെ ബോട്ട് കടലിലേക്ക് മറിയുകയായിരുന്നു. ഒപ്പം ഗ്രിഗറി വെള്ളത്തിലേക്ക് വീണു. തിരികെ ബോട്ടിലേക്ക് കയറാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
Missing #StAugustine boater Charles Gregory gives @FCN2go the “hang loose” sign behind a paramedic as he’s wheeled to an ambulance.
His father says it’s a miracle, he’d given up hope. Gregory was missing >24hrs, found in a mostly submerged 12ft boat 12 miles offshore, @USCG says pic.twitter.com/vFnIXtQHT0
— Renata Di Gregorio (@RenataFCNews) August 5, 2023
എന്നാൽ രണ്ട് ദിവസം ജീവൻ നിലനിർത്താൻ 25 -കാരനായ ഗ്രിഗറി പോരാടി. ജെല്ലിഫിഷിന്റെ ആക്രമണവും വെള്ളത്തിലെ സ്രാവുകളിൽ നിന്നും രക്ഷനേടാൻ ഭാഗികമായി വെള്ളത്തിൽ മുങ്ങിയ ബോട്ടിൽ ഗ്രിഗറി പറ്റിപ്പിടിച്ച് കിടക്കുകയായിരുന്നു.
രാവിലെ മുഴുവനും സഹായം എന്തെങ്കിലും കിട്ടുമോ എന്ന് അന്വേഷിച്ച് തുണി ഉപയോഗിച്ച് വീശും. ഫ്ലോറിഡയിൽ പകൽ സമയത്ത് സൂര്യൻ കത്തിയെരിയുകയായിരുന്നു. എന്നാൽ, രാത്രിയായിരുന്നു ഏറെ കഷ്ടം. രാവിലെ വെയിലാണ് എങ്കിൽ രാത്രി ആകെ തണുത്തുറഞ്ഞ് പോകുന്ന തണുത്ത കാറ്റായിരുന്നെന്ന് ഗ്രിഗറി പറയുന്നു.
Sunburnt but alive – the #missing St. Augustine boater found 12 miles into the ocean is now home & recovering, his family tells us. @FCN2go was the only news team there when Charles Gregory’s family learned he survived more than 24hrs on the water in a 12ft jon boat. Turn on #GMJ pic.twitter.com/ACGpwzZhPy
— Renata Di Gregorio (@RenataFCNews) August 7, 2023
അതേസമയം സാധാരണ എത്താറുള്ള നേരം ആയിട്ടും ഗ്രിഗറി വീട്ടിൽ എത്താതായതോടെയാണ് കോസ്റ്റ് ഗാർഡിനെ വീട്ടുകാർ വിവരം അറിയിച്ചത്. കോസ്റ്റ് ഗാർഡിന് ഗ്രിഗറി അപകടത്തിൽ പെട്ടെന്ന വിവരം കിട്ടിയതോടെ രാത്രി മുഴുവനും തിരഞ്ഞു. എന്നാൽ, രാത്രിയിൽ കണ്ടെത്താൻ സാധിച്ചില്ല. ശനിയാഴ്ച രാവിലെയാണ് പാതിമുങ്ങിയ ബോട്ടിൽ സംഘം ഗ്രിഗറിയെ കണ്ടെത്തിയത്.
#FinalUpdate @USCG crews rescued 25YO Charles Gregory, Saturday, after he went missing on a 12-foot jon boat, 12 miles offshore of #StAugustine, #Florida.
Press release: https://t.co/OGaPL6S6nS#USCG #CoastGuard #SAR pic.twitter.com/WezyZHEXB8
— USCGSoutheast (@USCGSoutheast) August 5, 2023
തുടർന്ന് രാവിലെ 10.40 -നാണ് ഗ്രിഗറിയെ രക്ഷപ്പെടുത്തിയത്. കരയിലെത്തിയ ഉടനെ തന്നെ ഗ്രിഗറിയെ ആശുപത്രിയിൽ എത്തിച്ചു. ഏതായാലും ചികിത്സ കഴിഞ്ഞ് ആശുപത്രിയിൽ എത്തിച്ച ഗ്രിഗറി ഇപ്പോൾ വീട്ടിൽ വിശ്രമിക്കുകയാണ്. കോസ്റ്റ് ഗാർഡ് സംഘം രക്ഷാപ്രവർത്തനങ്ങളുടെ വീഡിയോ പുറത്ത് വിട്ടിട്ടുണ്ട്.

















Comments