പേരാമ്പ്രയിൽ ലക്ഷങ്ങൾ മുടക്കി ടേക്ക് എ ബ്രേക്ക് പദ്ധതിക്കായി നിർമ്മിച്ച കെട്ടിടം നാശത്തിന്റെ വക്കിൽ; കയ്യടക്കി താവളമാക്കി സാമൂഹിക വിരുദ്ധർ

Published by
Janam Web Desk

കോഴിക്കോട്: പേരാമ്പ്ര മത്സ്യമാർക്കറ്റിന് സമീപം ലക്ഷങ്ങൾ മുടക്കി ടേക്ക് എ ബ്രേക്ക് പദ്ധതിക്കായി നിർമ്മിച്ച കെട്ടിടം നാശത്തിന്റെ വക്കിൽ. രണ്ടുവർഷം മുൻപ് പണി പൂർത്തീകരിച്ച കെട്ടിടം ഇപ്പോൾ പൂട്ടിയിട്ടിരിക്കുകയാണ്. ജല അതോറിറ്റിയുടെ പൈപ്പ് കണക്ഷൻ ലഭിക്കാതിരുന്നതാണ് കെട്ടിടം തുറക്കുന്നതിനുള്ള സാങ്കേതിക തടസമായി അധികൃതർ പറയുന്നത്.

യാത്രക്കാർ, ടാക്‌സിക്കാർ ഉൾപ്പെടെ നഗരത്തിൽ എത്തുന്നവർക്ക് ഏറെ പ്രയോജനപ്പെടും എന്ന് പറഞ്ഞാണ് ടേക്ക് എ ബ്രേക്ക് പദ്ധതിക്കായി കെട്ടിടം ഇവിടെ നിർമ്മിച്ചത്. എന്നാൽ ഈ കെട്ടിടവും പരിസരവും ഇപ്പോൾ സാമൂഹിക വിരുദ്ധരുടെ താവളം കൂടിയാണ്.

അതേസമയം എത്രയും വേഗം അധികൃതർ ഇടപെട്ട് വേണ്ട നടപടികൾ സ്വീകരിച്ച് ഈ കെട്ടിടം പൊതു ജനങ്ങൾക്ക് ഉപയോഗമാകും രീതിയിൽ തുറന്നു നൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Share
Leave a Comment