ന്യൂഡൽഹി: ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ 81-ാം വാർഷിക ദിനത്തിൽ പ്രതിപക്ഷ പാർട്ടികൾക്കെതിരെ തുറന്നടിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ‘അഴിമതി ക്വിറ്റ് ഇന്ത്യ. പ്രീണനം ക്വിറ്റ് ഇന്ത്യ. കുടുംബാധിപത്യം ക്വിറ്റ് ഇന്ത്യ എന്ന് ‘ അമിത് ഷാ കുറിച്ചു. രാഷ്‌ട്രം സ്വാതന്ത്ര്യം ആഘോഷമാക്കുന്ന ഈ വേളയിൽ, ക്വിറ്റ് ഇന്ത്യാ പോരാട്ടത്തിൽ പങ്കെടുത്ത മഹാത്മാക്കളെ സ്മരിക്കുന്നതായി അദ്ദേഹം കുറിച്ചു. ധീരാന്മാക്കൾ പകർന്ന പ്രചോദനം നമ്മുടെ ഹൃദയത്തിൽ പ്രതിധ്വനിയായി നിലകൊള്ളുന്നുവെന്നും അദ്ദേഹം കുറിച്ചു.
അഴിമതി ക്വിറ്റ് ഇന്ത്യ.
പ്രീണനം ക്വിറ്റ് ഇന്ത്യ.
കുടുംബാധിപത്യം ക്വിറ്റ് ഇന്ത്യ” -അമിത് ഷാ കുറിച്ചു.
As the nation breathes the air of Independence today, every 9th of August comes as a fragrant memory of the #QuitIndia Movement and the great souls who led it, filling our hearts with the resolute inspiration to echo in one voice:
Corruption Quit India.
Appeasement Quit India.…
— Amit Shah (@AmitShah) August 9, 2023
അതേസമയം ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്തവർക്ക് ശ്രദ്ധാഞ്ജലികൾ അർപ്പിച്ച പ്രധാനമന്ത്രി, അഴിമതിരഹിതവും കുടുംബാധിപത്യരഹിത ഇന്ത്യയ്‌ക്കായി ആഹ്വാനം ചെയ്തു. ‘ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്ത മഹാന്മാർക്ക് ശ്രദ്ധാഞ്ജലികൾ. ഗാന്ധിജിയുടെ നേതൃത്വത്തിൽ ഇന്ത്യയെ കൊളോണിയൽ ഭരണത്തിൽ നിന്ന് മോചിപ്പിക്കുന്നതിൽ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം വലിയ പങ്കുവഹിച്ചു-‘ പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു.
Comments