ന്യൂഡൽഹി: ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയ്‌ക്കാണ് കേരളം സാക്ഷ്യം വഹിച്ചതെന്ന് ബിജെപി ദേശീയ സെക്രട്ടറി അനിൽ കെ. ആൻറണി. മുഖ്യമന്തി പിണറായി വിജയന്റെ മകൾ വീണയുൾപ്പെട്ട അഴിമതിയിൽ പ്രതികരിച്ച് സംസാരിക്കുകയാിരുന്നു അദ്ദേഹം. കഴിഞ്ഞ 7 വർഷമായി കേരളം കണ്ടത് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അഴിമതികളാണെന്ന് സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് അഴിമതിയും വർഗ്ഗീയതയും വർദ്ധിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് സ്വർണക്കടത്ത് തട്ടിപ്പ് നടന്നിരുന്നതെന്ന് അദ്ദേഹം വിമർശിച്ചു. ജനങ്ങളുടെ ക്ഷേമത്തിന് സംസ്ഥാനത്ത് ഭരണമാറ്റം വരേണ്ടത് അത്യാവശ്യമാണ്. അടുത്ത തിരഞ്ഞെടുപ്പിൽ ജനങ്ങൾ ഈ അഴിമതി സർക്കാരിനെ പുറത്താക്കുമെന്നും ബിജെപി അധികാരത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് അഴിമതികൾ വർദ്ധിക്കുകയാണ് ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെക്കണമെന്ന് ബിജെപി ആവശ്യപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘കഴിഞ്ഞ 7 വർഷത്തിനിടെ കേരളം കണ്ടത് ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതികൾ. കേരളത്തിൽ അഴിമതിയും വർഗീയതയും വർദ്ധിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് സ്വർണക്കടത്ത് തട്ടിപ്പ് നടന്നിരുന്നു. കേരളത്തിലെ ജനങ്ങളുടെ ക്ഷേമത്തിന് സംസ്ഥാനത്ത് ഭരണമാറ്റം വരേണ്ടത് അത്യാവശ്യമാണ്. അടുത്ത തിരഞ്ഞെടുപ്പിൽ കേരളത്തിലെ ജനങ്ങൾ ഈ അഴിമതി സർക്കാരിനെ പുറത്താക്കുമെന്നും ബിജെപി അധികാരത്തിൽ എത്തുമെന്നും ഉറപ്പുണ്ട്. സംസ്ഥാനത്ത് അഴിമതികളും വർദ്ധിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ബിജെപി ആവശ്യപ്പെടുന്നു’ – അനിൽ കെ. ആന്റണി
Comments