ഉഭയകക്ഷി ബന്ധം ദൃഢപ്പെടുത്താനൊരുങ്ങി ഇന്ത്യയും യുഎഇയും. ഇരു രാജ്യങ്ങളിലെയും നാവികസേന ‘സയിദ് തൽവാർ’ എന്ന പേരിൽ സംയുക്ത നാവികസേന അഭ്യാസം നടത്തും. ഇന്ത്യൻ നാവികസേനയുടെ ഐഎൻഎസ് വിശാഖപട്ടണം, ഐഎൻഎസ് ത്രികണ്ഡ് എന്നിവ ദുബായിലെ പോർട്ട് റാഷിദിലെത്തി. റിയർ അഡ്മിറൽ വിനീത് മക്കാർട്ടിയുടെ നേതൃത്വത്തിലാണ് അഭ്യാസം നടക്കുന്നത്.
ക്യാപ്റ്റൻ അശോക് റാവുവും ക്യാപ്റ്റൻ പ്രമോദ് ജി തോമസുമാണ് കമാൻഡറുമാർ. ഓഗസ്റ്റ് 11-ന് വരെയാണ് അഭ്യാസങ്ങൾ നടക്കുക. യുഎഇ നാവിക സേനയുമായി സമുദ്ര പ്രവർത്തനങ്ങളിൽ സുപ്രധാന ചർച്ചകൾ സംഘടിപ്പിക്കുമെന്ന് നാവികസേന വ്യക്തമാക്കി. ഇരുരാജ്യത്തെയും സേനകളെ ശക്തിപ്പെടുത്തുന്നതിനായാണ് സംയുക്ത നാവികസേനാ അഭ്യാസം നടത്തുന്നതെന്നും പ്രസ്താവനയിൽ അറിയിച്ചു.
യുഎഇയുമായി പതിറ്റാണ്ടുകൾ നീണ്ട ഉഭയകക്ഷി ബന്ധമാണ് ഇരുരാജ്യങ്ങളും വെച്ചുപുലർത്തുന്നത്. ഇരു രാജ്യങ്ങളും തമ്മിലുണ്ടായിരുന്ന ഉഭയകക്ഷി ബന്ധത്തിന്റെ ഉണർവായിരുന്നു 2015 ഓഗസ്റ്റിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎഇ സന്ദർശനത്തോടെ സംഭവിച്ചത്. സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ഒരു പുതിയ തന്ത്രപരമായ പങ്കാളിത്തത്തിന് തുടക്കം കുറിച്ചു. ഉഭയകക്ഷി പ്രതിരോധ സഹകരണം വർദ്ധിപ്പിക്കുന്നതിനായി ഇരു രാജ്യങ്ങളിലെയും നാവിക സേനകൾ നിരന്തരം അഭ്യാസം സംഘടിപ്പിക്കാറുണ്ട്.














Comments