രാജ്യത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർന്നിരിക്കുകയാണ്, വൈകാതെ ആ അഭിമാനം ചന്ദ്രനെ തൊടുമെന്ന ശുഭപ്രതീക്ഷയിലാണ് ലോകം. ചന്ദ്രന്റെ ഉപരിതലത്തെ സ്പർശിക്കുന്ന നിമിഷത്തിന്റെ ത്രില്ലിലാണ് നമ്മളെങ്കിൽ അതേ ത്രില്ലിൽ തന്നെയാണ് ചന്ദ്രയാനും. യാത്ര അടിപൊളിയാണെന്ന് കാണിക്കുന്ന ചിത്രങ്ങളും ഭൂമിയിലേക്ക് അയച്ച് നമ്മെ അതിശയപ്പെടുത്തുന്നുണ്ട്. അത്തരത്തിലൊരു ചിത്രമാണ് പേടകം വീണ്ടും അയച്ചിരിക്കുന്നത്.
ചന്ദ്രനിലെ ഗർത്തങ്ങളുടെ വിശദമായ കാഴ്ച നൽകുന്ന ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. ബഹിരാകാശ പേടകത്തിലെ ലാൻഡർ ഹൊറിസോണ്ടൽ വെലോസിറ്റി ക്യാമറ (എൽഎച്ച് വിസി) ആണ് ചിത്രം പകർത്തിയത്. ലാൻഡർ ഇമേജറിനൊപ്പം (എൽഐ) ഈ ക്യാമറ വികസിപ്പിച്ചത് അഹമ്മദാബാദിലെ സ്പേസ് ആപ്ലിക്കേഷൻസ് സെന്ററും ബെംഗളൂരുവിലെ ഇലക്ട്രോ ഒപ്റ്റിക്സ് സിസ്റ്റംസ് ലബോറട്ടറിയുമാണ്. ഇതിന് മുൻപും സമാനമായ രീതിയിൽ ചന്ദ്രയാൻ മൂന്ന് ഭൂമിയുടെ ചിത്രങ്ങൾ അയച്ചിരുന്നു. പേടകത്തിന്റെ സാങ്കേതിക കഴിവുകൾ പ്രകടമാകും വിധമാണ് ചിത്രങ്ങൾ. ഇത് ചന്ദ്രോപരിത്തലത്തിലെ സങ്കീർണവും നിർണായകവുമായ വിവരങ്ങൾ പകർത്തുന്നതിന് വഴിയൊരുക്കും.
Chandrayaan-3 Mission:
🌎 viewed by
Lander Imager (LI) Camera
on the day of the launch
&
🌖 imaged by
Lander Horizontal Velocity Camera (LHVC)
a day after the Lunar Orbit InsertionLI & LHV cameras are developed by SAC & LEOS, respectively https://t.co/tKlKjieQJS… pic.twitter.com/6QISmdsdRS
— ISRO (@isro) August 10, 2023
പേടകം ചന്ദ്രന്റെ ഉപരിതലത്തിനോട് അടുക്കുകയാണ്. ഓഗസ്റ്റ് ഒൻപതിലെ കണക്കുകൾ പ്രകാരം പേടകം ചന്ദ്രന്റെ ഉപരിതലത്തിൽ നിന്ന് 1,437 കിലോമീറ്റർ അകലെയാണ്. സുരക്ഷിതമായി ചന്ദ്രനെ തൊടുന്ന നിമിഷം രാജ്യവും ചരിത്രത്തിന്റെ ഒരു പുത്തൻ ഏടിൽ തൊടും, സോഫ്റ്റ് ലാൻഡിംഗ് നടത്തുന്ന നാലാമത്തെ രാജ്യമായി മാറും ഇന്ത്യ. സുപ്രധാന നാഴികകല്ല് പിന്നിടാനുള്ള കാത്തിരിപ്പിലാണ് ലോകം.















