സ്പെഷ്യൽ രാഖിയാണ് ഇത്തവണ സൂറത്തിൽ ഒരുക്കിയിരിക്കുന്നത്. സഹോദരന്റെയും സഹോദരിയുടെയും പവിത്രമായ ബന്ധം പോലെ വർഷങ്ങളോളം നിലനിൽക്കുന്നതാണ് ഈ രാഖി . എല്ലാ ആരാധനാ വസ്തുക്കളും ചേർത്താണ് ഈ രാഖി തയ്യാറാക്കുന്നത്. രുദ്രാക്ഷം, ഭസ്മം, കുങ്കുമം , ചന്ദനം, ധാന്യങ്ങൾ, മയിൽപ്പീലി, തുളസി, പൂക്കൾ, നെല്ല്, തേങ്ങ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. ഏറ്റവും പ്രധാനമായി, ഇത് രൂപകൽപ്പന ചെയ്യാൻ 24 കാരറ്റ് സ്വർണ്ണ ഫോയിലും ഉപയോഗിച്ചിട്ടുണ്ട്. രക്ഷാബന്ധന് ശേഷവും പെൻഡന്റായോ ബ്രേസ്ലെറ്റോ ആയോ ഉപയോഗിക്കാനാകും വിധമാണ് നിർമ്മാണം .
സൂറത്തിൽ നിന്നുള്ള ആർട്ടിസ്റ്റ് ആയുഷി ദേശായിയാണ് ഈ പ്രത്യേക രാഖി ഡിസൈൻ ചെയ്തിരിക്കുന്നത്. കൈത്തണ്ടയിൽ കെട്ടുന്ന രാഖി ആകർഷകമാകുമെന്ന ഉദ്ദേശത്തോടെയാണ് ഈ രാഖി ഒരുക്കിയിരിക്കുന്നത് . പ്രത്യേക രാസവസ്തുവിനുള്ളിൽ ഈ പൂജയുടെ എല്ലാ ചേരുവകളും ഡിസൈൻ അനുസരിച്ചും ഓർഡർ അനുസരിച്ചും സ്ഥാപിച്ചിരിക്കുന്നു. ഒരു രാഖി ഉണ്ടാക്കാൻ രണ്ടോ മൂന്നോ ദിവസമെടുക്കും. അരിയും മയിൽപ്പീലിയും തുളസിയുമുൾപ്പെടെയുള്ളവ ചേർത്താണ് ഞങ്ങൾ രാഖി ഉണ്ടാക്കുന്നത്. അണിയുന്നവരുടെ ഭാഗ്യ സംഖ്യയുടെ അടിസ്ഥാനത്തിൽ രുദ്രാക്ഷവും ചേർക്കാറുണ്ട്. ഏറ്റവും പ്രധാനപ്പെട്ട കാര്യം, ഈ രാഖി വർഷങ്ങളോളം നീണ്ടുനിൽക്കും എന്നതാണ് – ആയുഷി പറഞ്ഞു .
ഹിന്ദുമതത്തിൽ സ്വർണ്ണവും പവിത്രമായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും, രാഖിയിൽ ആദ്യമായാണ് സ്വർണ്ണം ചേർക്കുന്നത് .ഓസ്‌ട്രേലിയയിലും അമേരിക്കയിലും താമസിക്കുന്ന ഗുജറാത്തികളാണ് ഇതിന്റെ ആവശ്യക്കാരിലേറെയും .70 മുതൽ 100 രൂപ വരെയാണ് ഒരു രാഖിയുടെ വില.
















Comments