ബൊളീവിയ: സ്പൈഡർമാൻ ആകാനുള്ള ശ്രമത്തിനിടയിൽ എട്ടു വയസ്സുകാരൻ ആശുപത്രിയിൽ. ബൊളീവിയയിലാണ് സംഭവം നടന്നത്. എട്ടുവയസ്സുകാരന് ഉഗ്രവിഷമുള്ള ചിലന്തിയിൽ നിന്നാണ് കടിയേറ്റത്. വെബ് സീരീസ് കണ്ട് ആകൃഷ്ടനായ കുട്ടി തനിക്ക് സൂപ്പർ പവർ കിട്ടുന്നതിനായി ചിലന്തിയെ ആക്രമിച്ച് കടി ഏറ്റു വാങ്ങുകയായിരുന്നു.
ചിലന്തിയുടെ കടിയേറ്റാൽ താനും സ്പൈഡർമാനെ പോലെ ആകുമെന്നാണ് കുട്ടി കരുതിയത്. ഇതിനായി തന്റെ വീടിനടുത്തുള്ള നദിയിൽ നിന്നും ചിലന്തിയെ പിടികൂടി കുപ്പിയിലാക്കി. ഇതിന് ശേഷം അതിൽ കൈവെച്ച് കടിക്കാൻ അനുവദിക്കുകയായിരുന്നു. സംഭവം നടന്ന് മൂന്ന് മണിക്കൂറോളം കഴിഞ്ഞപ്പോഴാണ് കുട്ടിക്ക് കഠിനമായ ശരീരവേദനയും ക്ഷീണവും അനുഭവപ്പെട്ടു തുടങ്ങിയത്. പിന്നീട് നടന്ന കാര്യങ്ങളെല്ലാം കുട്ടി അമ്മയോട് പറയുകയും ചെയ്തു. ഉടൻതന്നെ അവർ കുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.കുട്ടി അപകടനില തരണം ചെയ്‌തെന്നും സുഖം പ്രാപിച്ചുവരികയാണെന്നും ശിശുരോഗ വിദഗ്ധൻ അറിയിച്ചു.
ഉഗ്ര വിഷമുള്ള ബ്ലാക്ക് വിഡോ ഇത്തിൽപ്പെട്ട ചിലന്തിയാണ് കുട്ടിയെ കടിച്ചത്. ഇതിന് പാമ്പിൻ വിഷത്തേക്കാൾ 15 മടങ്ങ് വീര്യമാണുള്ളത്. ബ്ലാക്ക് വിഡോയുടെ വിഷത്തിൽ ആൽഫാ – ലാട്രോടോക്‌സിൻ എന്ന രാസവസ്തു അടങ്ങിയിട്ടുണ്ട്. ഇത് നാഡീകോശങ്ങളിലാണ് ബാധിക്കുന്നത്.
















Comments