ന്യൂഡൽഹി: അമേരിക്കൻ ശതകോടീശ്വരൻ നെവിൽ റോയ് സിംഗാമും മുതിർന്ന സി.പി..എം നേതാവ് പ്രകാശ് കാരാട്ടിനും ഇടയിലുള്ള ഇമെയിൽ ഇടപാടുകൾ അന്വേഷിക്കാൻ ഇഡി . ന്യൂസ്‌ക്ലിക്ക് ന്യൂസ് പോർട്ടലിനെതിരായ കള്ളപ്പണം അന്വേഷണത്തിന്റെ ഭാഗമായാണ് അന്വേഷണം . ചൈനീസ് അജൻഡ പ്രചരിപ്പിക്കാൻ പണം കൈപ്പറ്റിയതായി സംശയിക്കുന്ന സാഹചര്യത്തിലാണിത് .
ന്യൂസ്‌ക്ലിക്കിൽ നിന്ന് ആക്ടിവിസ്റ്റ് ടീസ്റ്റ സെതൽവാദിന്റെ കുടുംബാംഗങ്ങൾക്ക് ഏകദേശം 40 ലക്ഷം രൂപ കൈമാറിയതും , പത്രപ്രവർത്തകനും എഴുത്തുകാരനുമായ പരഞ്ജോയ് ഗുഹ താകുർത്തയ്‌ക്കും ന്യൂസ്‌ക്ലിക്കിലെ ചില ജീവനക്കാർക്കും 72 ലക്ഷം രൂപ കൈമാറ്റം ചെയ്തതും ഫെഡറൽ സാമ്പത്തിക അന്വേഷണ ഏജൻസി അന്വേഷിക്കുന്നുണ്ട്.
ജയിലിലടച്ച ആക്ടിവിസ്റ്റ് ഗൗതം നവ്‌ലാഖയ്‌ക്ക് 17.08 ലക്ഷം രൂപയും ന്യൂസ്‌ക്ലിക്കിന്റെ ഓഹരി ഉടമയും സിപിഐ(എം) ഐടി സെല്ലിലെ അംഗവുമായ ബപ്പാടിത്യ സിൻഹയ്‌ക്ക് 97.32 ലക്ഷം രൂപയും നൽകിയതായി കണ്ടെത്തിയിരുന്നു.
കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് 2021 സെപ്റ്റംബറിൽ ഡൽഹി സെയ്ദുലജാബ് ഏരിയയിലെ ന്യൂസ്ക്ലിക്കിന്റെ സ്ഥാപനത്തിൽ ഇഡി ആദ്യം റെയ്ഡ് നടത്തിയിരുന്നു.
Comments