തിരുവനന്തപുരം: മുഖ്യമന്ത്രിയിൽ നിന്നുണ്ടാകാവുന്ന മറുപടിയെ പേടിച്ചാണ് മാസപ്പടി വിവാദം പ്രതിപക്ഷം അടിയന്തര പ്രമേയമാക്കാത്തതെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എകം ബാലൻ. അടിയന്തര പ്രമേയം അവതരിപ്പിക്കരുത് എന്നാരു പറഞ്ഞു, അടിയന്തിര പ്രമേയവുമായി ബന്ധപ്പെട്ട് അഴിമതി ആരോപണം എഴുതി സ്പീക്കർക്ക് കൊടുത്താൽ അതടക്കം സ്പീക്കർ അനുവദിക്കും. അത് അനുവദിക്കാതിരിക്കാൻ പറ്റില്ല. എന്തുകൊണ്ട് പ്രതിപക്ഷം കൊടുത്തില്ല. ഇത് അനാവശ്യമായി ഒരു പ്രത്യേക ഘട്ടത്തിൽ കൊണ്ടുവന്നതിൽ അവർക്കൊരു അജണ്ടയുണ്ടെന്ന് എകെ ബാലൻ പറഞ്ഞു.
നിയമപരമായിട്ടുള്ള രണ്ട് കമ്പനികൾ സേവനവുമായി ബന്ധപ്പെട്ട് ഗ്രിമെന്റ് വച്ചുകൊണ്ടുള്ള കരാറിൽ ഒപ്പിട്ട് കഴിഞ്ഞാൽ, എന്തെങ്കിലും ലംഘനമുണ്ടെങ്കിൽ ബന്ധപ്പെട്ട കമ്പനിക്കാരാണ് പരാതിക്കാർ. നികുതി സംബന്ധിച്ച കാര്യങ്ങളിൽ ആദായ നികുതി വകുപ്പിനും അവ്യക്തതയില്ല.ഇൻകം ടാക്‌സിന് മുൻപിൽ ആരെങ്കിലും പരാതി ഉന്നയിച്ചിട്ടുണ്ടോ. ഇൻകം ടാക്‌സിന് ഇത്തരത്തിൽ കള്ളപ്പണം ആരോപണം നടത്താനാകില്ല കാരണം ചെക്കായും അക്കൗണ്ട് വഴിയുമാണ് പണമിടപാട് നടത്തിയിട്ടുള്ളത്. ഇത്രയും സുതാര്യമായി നടത്തിയ കരാറിന്റെ അടിസ്ഥാനത്തിൽ, എഗ്രിമെന്റിൽ പറഞ്ഞ കാര്യങ്ങൾക്കപ്പുറം എന്തെങ്കിലും തെറ്റ് വീണയുടെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ടോ. എവിടെ നിന്നെങ്കിലും ആകാശത്ത് നിന്ന് എന്തെങ്കിലും കിട്ടും, എന്നിട്ട് എന്തെങ്കിലുമൊക്കെ പറഞ്ഞ് നടക്കുകയാണോ മാദ്ധ്യമങ്ങൾ എന്നും മന്ത്രി പൊട്ടിതെറിച്ചു. കാര്യങ്ങൾ വ്യക്തമായി ദേശാഭിമാനിയിലും പാർട്ടിയുടെ കുറിപ്പിലുമുണ്ട്. അത് വായിച്ച് കഴിഞ്ഞാൽ നിങ്ങൾക്ക് കാര്യങ്ങൾ മനസിലാകില്ലെയെന്നും എകെ ബാലൻ വിമർശിച്ചു. പിണറായി വിജയൻ കാശ് വാങ്ങിയെന്ന് എവിടെയാണ് പറയുന്നത് എന്നും അദ്ദേഹം ചോദിച്ചു.
വിവാദം കേരള സമൂഹം പരമപുച്ഛത്തോടെയാണ് സംഭവത്തെ കാണുന്നത്. ഓരോ ദിവസം ഓരോ ആരോപണങ്ങൾ ഉയരുകയാണ്. ഇത് പത്ര-ദൃശ്യ മാദ്ധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. ഇത് അവസാനിപ്പിക്കുന്നില്ലെങ്കിൽ സമൂഹത്തിൽ ഒറ്റപ്പെടുമെന്ന് മനസിലാക്കണമെന്നും എകെ ബാലൻ മുന്നറിയിപ്പ് നൽകി. നേതാക്കന്മാരുടെ മക്കൾ പരീക്ഷയെഴുതി റാങ്ക് ലിസ്റ്റിൽ വന്നാൽ പോലും സർക്കാർ പൊതുമേഖലയിൽ ജോലി വാങ്ങാൻ കഴിയില്ല എന്നാൽ പിന്നെ സ്വന്തം നിലയിൽ സംരംഭം തുടങ്ങിയാൽ അതിനുപോലും അനുവദിക്കുന്നില്ല. ഇതിന് പിന്നിലുള്ള വിശലിപ്തമായ ചോതോവികാരം എന്താണെന്നറിയില്ല. അവരുടെ സുതാര്യമായി നടക്കുന്ന കമ്പനിയാണ്. അവരുടെ സ്വന്തം അക്കൗണ്ടിലേക്ക് പണം പോയതല്ല, മറിച്ച് 32 ആളുകൾ ജോലി ചെയ്യുന്ന കമ്പനിയുടെ ഇടപാടുകളുമായി ബന്ധപ്പെട്ടാണ് പണം കൈമാറ്റം ചെയ്യുന്നത്. ഉമ്മൻ ചാണ്ടി മാസപ്പടി വാങ്ങിയ കാര്യത്തെ കുറിച്ച് അയാൾക്ക് പറയാൻ കഴിയില്ല, അതുകൊണ്ട് അയാളുടെ മകനോട് ചോദിക്കൂവെന്നും മാദ്ധ്യമപ്രവർത്തകർക്ക് നേരെ ക്ഷുഭിതനായി അദ്ദേഹം പറഞ്ഞു.
















Comments