തുടര്‍ച്ചയായ അഞ്ചാം മത്സരത്തിലും മെസി ഗോള്‍ വലകുലുക്കിയ മത്സരത്തില്‍ ഇന്‍റര്‍മിയാമിക്ക് വിജയം. ലീഗ്‌സ് കപ്പില്‍ ഇന്റര്‍ മിയാമി സെമി ഫൈനലിലേക്ക് കുതിച്ചു. ടീമിലെത്തിയ ശേഷം എല്ലാ മത്സരത്തിലും സ്‌കോര്‍ ചെയ്ത നേട്ടവും താരം സ്വന്തമാക്കി. ആരാധകരെ പോലെ മെസിയും ഇന്റര്‍ മിയാമിയില്‍ വലിയ സന്തോഷത്തിലാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതാണ് താരത്തിന്റെ പ്രകടനത്തിനും ഗുണം ചെയ്യുന്നത്.
കാര്‍ലൊറ്റിനെ നേരിട്ട ഇന്റര്‍ മിയാമി എതിരില്ലാത്ത 4 ഗോളുകളുടെ വിജയം നേടിയാണ് സെമി ഫൈനല്‍ ഉറപ്പിച്ചത്. മെസി എത്തിയ ശേഷം മിയാമി ഇതുവരെ പരാജയം അറിഞ്ഞിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
മാര്‍ട്ടിനസിലൂടെ 12-ാം മിനുട്ടില്‍ ആയിരുന്നു ഇന്റര്‍ മയാമിയുടെ ആദ്യ ഗോള്‍. 32-ാം മിനുട്ടില്‍ ടെയ്‌ലറിന്റെ ഗോളില്‍ മയാമി ലീഡ് ഇരട്ടിയാക്കി. രണ്ടാം പകുതിയില്‍ 78-ാം മിനുട്ടില്‍ മെസി തുടങ്ങിയ ഒരു മുന്നേറ്റം ഒടുവില്‍ ഒരു സെല്‍ഫ് ഗോളിലൂടെ മിയാമി മൂന്നാം ഗോളായി അവസാനിക്കുകയായിരുന്നു.
86-ം മിനുട്ടിലായിരുന്നു മെസിയുടെ ഗോള്‍. ബോകിസിലേക്ക് വന്നൊരു ക്രോസ് ഇടംകാലിലെ ഫ്‌ളിക്കില്‍ വലയിലാക്കുകയായിരുന്നു മെസി. മിയാമിക്ക് വേണ്ടിയുള്ള താരത്തിന്റെ എട്ടാമത്തെ ഗോളായിരുന്നു ഇത്. ഗോള്‍ നേട്ടത്തിന് ശേഷം താരം മാര്‍വല്‍ സീരീസിലെ സ്‌പൈഡര്‍ മാനെ അനുകരിച്ച് ആഘോഷം നടത്തിയിരുന്നു. ഇത് വലിയ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി.
Messi does it again 🔥🔥
5 games straight✅
8 goals✅Campana to Messi for our fourth 👏#MIAvCLT | 4-0 pic.twitter.com/l7amAxwzrB
— Inter Miami CF (@InterMiamiCF) August 12, 2023
“>
Comments