കോട്ടയം: പുതുപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസ് പെരുന്നയിൽ എത്തി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ സന്ദർശിച്ചു. മന്ത്രി. വി. എൻ വാസവനൊപ്പമാണ് അദ്ദേഹം എത്തിയത്. പ്രമുഖരെ സന്ദർശിക്കുന്നതിന്റെ ഭാഗമായി എത്തിയതായിരുന്നു ജെയ്ക്.
ഗണപതിയെ അധിക്ഷേപിച്ചുകൊണ്ടുള്ള ഷംസീറിന്റെ പരാമർശത്തിന് പിന്നാലെ സിപിഎമ്മിനെതിരെ ശക്തമായ നിലപാട് എൻഎസ്എസ് സ്വീകരിച്ചിരുന്നു. ഷംസീർ മാപ്പുപറയണമെന്ന എൻഎസ്എസ് ആവശ്യവും സിപിഎം അംഗീകരിച്ചിരുന്നില്ല. തർക്കം ശക്തമായി നിൽക്കുന്ന ഈ അവസരത്തിലാണ് ജെയ്കിന്റെ പെരുന്ന സന്ദർശനം എന്നതാണ് ശ്രദ്ധേയം.
Comments