തിരുവനന്തപുരം: ആറ്റുകാൽ സന്നിധിയിൽ തിരുവാതിരയ്‌ക്ക് മേനികൂട്ടാനായി എത്തിയത് ഇരുന്നൂറോളം വനിതകൾ. പാട്ടിന്റെ ഈണത്തിനൊത്ത് ക്ഷേത്രമുറ്റത്ത് 200 പേരും തിരുവാതിരയ്‌ക്ക് ചുവടുവച്ചതോടെ കാഴ്ചക്കാർക്ക് അതിമനോഹരമായ ദൃശ്യാനുഭവമായിരുന്നു ലഭിച്ചത്. ചട്ടമ്പിസ്വാമി സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആറ്റുകാൽ ക്ഷേത്ര സന്നിധിയിൽ തിരുവാതിര കളിച്ചത്. ശ്രീ വിദ്യാധിരാജ ചട്ടമ്പി സ്വാമികളുടെ സമാധിയുടെ ശതാബ്ദി ആചരണവുമായി ബന്ധപ്പെട്ടായിരുന്നു തിരുവാതിര അരങ്ങേറിയത്.
ചട്ടമ്പി സ്വാമികളെക്കുറിച്ച് മുൻ ചീഫ് സെക്രട്ടറി ആർ. രാമചന്ദ്രൻ എഴുതിയ വരികളായിരുന്നു തിരുവാതിരയ്‌ക്ക് ചുവടു വെയ്‌ക്കുന്നതിനായി ചിട്ടപ്പെടുത്തിയത്. പ്രഫ. കെആർ ശ്യാമയാണ് വരികൾ ആലപിച്ചത്. നഗരത്തിലെ വിവിധ ഡാൻസ് സ്‌കൂളുകളിൽ നിന്നുള്ള സംഘമായിരുന്നു തിരുവാതിരയുടെ ഭാഗമായത്. വിവിധ പ്രായത്തിലുള്ള ഇരുന്നൂറോളം പേരാണ് ഉണ്ടായിരുന്നത്. ഒരു വർഷം നീണ്ടു നിൽക്കുന്ന ശതാബ്ദി ആചരണം മെയ് അഞ്ചിനാണ് ആരംഭിച്ചത്.
















Comments