തിരുനെൽവേലി: തിരുനെൽവേലി ജില്ലയിലെ ഗീലാനന്തം വടക്കൂർ സ്വദേശി രാജാമണി (32) യെ അജ്ഞാതർ വെട്ടിക്കൊലപ്പെടുത്തി. ഗീലാനന്തം പഞ്ചായത്ത് രണ്ടാം വാർഡ് അംഗമാണ്. പ്രദേശത്തെ പാലത്തിന് സമീപം മേയാൻ വിട്ട കന്നുകാലികളെ വീട്ടിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു ഇയാൾ. ഒറ്റപ്പെട്ട ഒരു പാലത്തിനടുത്ത് ഇരുചക്രവാഹനത്തിൽ എത്തിയ രണ്ടു പേര് രാജാമണിയെ വെട്ടി പരിക്കേൽപ്പിച്ചു.
വിവരമറിഞ്ഞെത്തിയ അയൽവാസികൾ രാജാമണിയെ തിരുനെൽവേലി സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു.അവിടെ അദ്ദേഹത്തിന് തീവ്രപരിചരണം നൽകിയെങ്കിലും വൈകാതെ മരിച്ചു.
സംഭവത്തിൽ തിരുനെൽവേലി ജില്ലാ റൂറൽ സൂപ്രണ്ട് ആനന്ദരാജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഭവസ്ഥലത്തെ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികൾക്കായി തിരച്ചിൽ നടത്തിവരികയാണ്.
രാജാമണി വെട്ടേറ്റു മരിച്ചതറിഞ്ഞ് അദ്ദേഹത്തിന്റെ ബന്ധുക്കളും നാട്ടുകാരും ആശുപത്രിക്ക് സമീപം റോഡ് ഉപരോധിച്ച്, കുറ്റക്കാരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പോലീസുമായി തർക്കിക്കുകയും ചെയ്തു. ഇത് പ്രദേശത്ത് വൻ സംഘർഷാവസ്ഥ സൃഷ്ടിച്ചു.
അടുത്തിടെ നെല്ലായി ജില്ലയിലെ നാങ്കുനേരിയിൽ ജാതി വിദ്വേഷത്തിന്റെ പേരിൽ സ്കൂൾ വിദ്യാർഥിയെ സഹപാഠികൾ ക്രൂരമായി ആക്രമിച്ച സംഭവം തമിഴ്നാടിനെ നടുക്കിയിരുന്നു. സമാനമായ സാഹചര്യത്തിലാണ് ഇന്നലെ ഏറെ അകലെയല്ലാതെ മറ്റൊരു കൊലപാതകം നടന്നത്.















Comments