കണ്ണൂർ: സംസ്ഥാനത്ത് പനി ബാധിച്ചുള്ള മരണങ്ങൾ വർദ്ധിക്കുകയാണ്. കണ്ണൂർ ചെറുകുന്നിൽ പനി ബാധിച്ച് പ്ലസ് ടു വിദ്യാർത്ഥിനി മരിച്ചു. പള്ളിച്ചാലിലെ ഫാത്തിമ മിസ്വയാണ് (17) മരിച്ചത്. കടുത്ത പനിയെ തുടർന്ന് വീട്ടിൽ വിശ്രമിക്കവെ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. ചെറുകുന്ന് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടൂ വിദ്യാർത്ഥിനിയാണ് ഫാത്തിമ.
കഴിഞ്ഞ ദിവസവും കണ്ണൂരിൽ പനി ബാധിച്ച് അഞ്ച് വയസുകാരൻ മരിച്ചിരുന്നു. കവിണിശ്ശേരി സ്വദേശി ആരവ് നിഷാന്താണ് മരിച്ചത്. കടുത്ത പനി ബാധിച്ച് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണപ്പെട്ടത്.
സംസ്ഥാനത്ത് പനി ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ആശുപത്രികളും പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളും രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. പനി പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ പനിയുടെ ആരംഭത്തിൽ തന്നെ ആശുപത്രിയിൽ ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.
















Comments