ന്യൂഡൽഹി: രാജ്യം അതിന്റെ 77-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. 77 ആണ്ടുകളിലൂടെ രാജ്യം നടത്തിയ പ്രയാണത്തിന്റെ ചരിത്രമാണ് ഇന്ന് കൊണ്ടാടുന്നത്. അതിന് മാറ്റ് കൂട്ടാൻ രാജ്യതലസ്ഥാനം ത്രിവർണ്ണശോഭയണിഞ്ഞു. ഇതിനായി രാജ്യത്തിന്റെ പ്രധാന കേന്ദ്രമായ റെയ്‌സിന കുന്നുകൾ ത്രിവർണ്ണ ശോഭയണിഞ്ഞത് സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായി മാറി. ഇതിന് പുറമേ പ്രധാന കെട്ടിടങ്ങൾ എല്ലാം തന്നെ ത്രിവർണ്ണത്തിൽ തിളങ്ങുകയാണ് ഈ രാത്രിയിൽ.
തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ ‘മീഡിയ ട്രീ’ എന്നറിയപ്പെടുന്ന 11 മീറ്റർ ഉയരമുള്ള മെറ്റാലിക് സ്റ്റീൽ ടവറാണ് ത്രിവർണ്ണ ശോഭയിൽ തിളങ്ങിയ മറ്റൊരു പ്രധാന ആകർഷണം. ഇത്തരത്തിൽ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലെ പ്രധാന കേന്ദ്രങ്ങളാണ് ത്രിവർണ്ണത്തിൽ ശോഭിക്കുന്നത്. രാജ്യം അതിന്റെ അമൃത കാലത്തിലൂടെ കടന്നുപോകുന്ന സമയത്ത് എത്തുന്ന സ്വാതന്ത്രൃദിനത്തെ ജനങ്ങൾ ആഘോഷമായാണ് കാണുന്നത്. നാളെ ചെങ്കോട്ടയിൽ എത്തുന്ന പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തുകയും രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്യും.
















Comments