ചെന്നൈ: ദേശീയദിനാഘോഷത്തിൽ പങ്കെടുക്കാതിരുന്ന കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയെ രൂക്ഷമായി വിമർശിച്ച് എഐഎഡിഎംകെ വക്താവ് കോവൈ സത്യൻ. 2024-ലും എൻഡിഎ തന്നെ കേന്ദ്രത്തിൽ അധികാരത്തിൽ എത്തുമെന്നും പ്രധാനമന്ത്രി മോദി തന്നെ ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു. വീട്ടിൽ മാത്രമേ മല്ലികാർജ്ജുൽ ഖാർഗെ ദേശീയ പതാക ഉയർത്തിയിട്ടുള്ളു. മറ്റുള്ളവരിൽ നിന്ന് അതാണ് അവർ പ്രതീക്ഷിക്കുന്നത്. അതൊന്നും നടക്കാൻ പോകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘2024-ലും എൻഡിഎ അധികാരത്തിൽ എത്തും. എൻഡിഎയുടെ ഏറ്റവും ശക്തമായ സഖ്യകക്ഷിയാണ് എഐഎഡിഎംകെ. തങ്ങളുടെ പിന്തുണയോടെ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ അടുത്ത തവണയും ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തും. സ്വന്തം വീട്ടിൽ ദേശീയ പതാക ഉയർത്തിയ പരിചയം മാത്രമേ ഖാർഗെയ്‌ക്കൊള്ളു. എല്ലാവരും അങ്ങനെ വേണമെന്നാണ് അദ്ദേഹത്തിന്റെ താത്പര്യം പക്ഷേ അതൊന്നും നടക്കാൻ പോകുന്നില്ല’ – കോവൈ സത്യൻ പറഞ്ഞു.
















Comments