തിരുവനന്തപുരം: 75 വയസായ വയോധികയെയും മകളെയും വീട്ടിൽ കയറി മർദ്ദിച്ചതായി പരാതി. വസ്തു തർക്കത്തിന്റെ പേരിലാണ് മർദ്ദനമെന്നാണ് റിപ്പോർട്ടുകൾ. വെള്ളറട മരപ്പാലത്താണ് സംഭവം. മരപ്പാലം സ്വദേശി സുന്ദരി (75), മകൾ ഗീത (46) എന്നിവർക്കാണ് മർദ്ദനമേറ്റത്. ഈ മാസം 14-നായിരുന്നു സംഭവം നടന്നത്. മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വിന്നിട്ടുണ്ട്.
കഴിഞ്ഞ നാല് മാസമായി വഴിയുടെ പേരിൽ ഇവർ തമ്മിൽ തർക്കം നിലനിന്നിരുന്നു. ഇവർ നേരത്തെ പല തവണ പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ നടപടിയെടുത്തില്ലെന്നാണ് ഉയരുന്ന ആക്ഷേപം. കോടതി കേസിൽ സ്റ്റേ പുറപ്പെടുവിച്ചിരുന്നു. ഇതിനിടെയാണ് വീട്ടിൽ കയറി അതിക്രമം കാട്ടിയതെന്നാണ് പരാതി.
Comments