ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്തെറിഞ്ഞ് തിയേറ്ററുകളിൽ ജയിലറിന്റെ പടയോട്ടം തുടരുന്നു. സ്റ്റൈൽ മന്നനും മലയാളത്തിന്റെ മോഹൻലാലും ഹിറ്റ് മേക്കർ നെൽസണും ചേർന്ന് തിയേറ്ററിൽ ഉയർത്തിവിട്ട ആരവം നാളുകളേറുന്തോറും ഒരിഞ്ചുപോലും താഴുന്നില്ല എന്നതാണ് യാഥാർത്ഥ്യം. ആഗോളതലത്തിൽ ഇതുവര 400 കോടിയാണ് ചിത്രം നേടിയത്.
ശിവ രാജ്കുമാറടക്കം കാമിയോ റോളുകളിലെത്തുന്നതിനാൽ കന്നട ആരാധകരും സിനിമയെ ഇരു കൈയും നീട്ടീ സ്വീകരിച്ചു. വിരമിച്ച ജയിലറായി മാസ് പരിവേഷത്തിലെത്തുന്ന രജനിയുടെ പകർന്നാട്ടം തിയേറ്ററുകൾക്ക് ഉത്സവ ലഹരിയാണ് സമ്മാനിക്കുന്നത്.
ലോകമെമ്പാടും ആരാധക വൃന്ദമുള്ള രജനികാന്തിന്റെ ചിത്രം ഇരുകൈയും നീട്ടിയാണ് ആരാധകർ സ്വീകരിച്ചിരിക്കുന്നത്. സംവിധായകൻ നെൽസണിന്റെ വിജയ ചിത്രങ്ങളിൽ ഇനി ആദ്യ സ്ഥാനത്ത് നിൽക്കുന്നത് ജയിലർ ആയിരിക്കും. തമിഴ് സിനിമാ ചരിത്രത്തിൽ ഏറ്റവുമധികം പണം വാരൽ ചിത്രങ്ങളിൽ മുൻപന്തിയിലാകും ഇനി ജയിലറിന്റെ സ്ഥാനം.
















Comments