ശ്രീനഗർ : തീ പിടിത്തമുണ്ടായ കെട്ടിടത്തിൽ നിന്ന് അഗ്നിനാളം വിഴുങ്ങും മുൻപ് ദേശീയ പതാക സുരക്ഷിതമായി ഇറക്കി എസ് എസ് ഐ . പഞ്ചാബ് പോലീസിലെ എഎസ്‌ഐ കശ്മീർ സിംഗാണ് , തീയുടെ ചൂടിലും വാടാത്ത വീര്യത്തോടെ സ്വന്തം ജീവൻ പണയപ്പെടുത്തി ത്രിവർണ്ണ പതാക താഴെയെത്തിച്ചത് .
തിങ്കളാഴ്ച ഉച്ചയോടെ മേത്ത റോഡിലെ ന്യൂ ഫോക്കൽ പോയിന്റിലെ രാഘവ് സ്റ്റീൽ ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായത് . പോലീസ് പോസ്റ്റിന്റെ ചുമതലയുള്ള എസ്‌ഐ ജസ്ബീർ സിങ്ങിനാണ് തീപിടിത്തം സംബന്ധിച്ച വിവരം ലഭിച്ചത്.വിവരമറിഞ്ഞയുടൻ എസ്‌ഐ ജസ്ബീർ സിംഗ് അഗ്നിശമന സേനയെ വിവരമറിയിക്കുകയും മറ്റ് പോലീസ് ഉദ്യോഗസ്ഥരുമായി സ്ഥലത്തെത്തുകയും ചെയ്തു . അപ്പോഴേക്കും സ്റ്റീൽ ഫാക്ടറിയിൽ തീ ആളിപ്പടർന്നിരുന്നു . ഇത് കണക്കിലെടുത്ത് എസ്ഐ സമീപ പ്രദേശത്തെ ആളുകളെ അവിടെ നിന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
ഇതിനിടയിൽ, സംഘത്തിലുണ്ടായിരുന്ന എഎസ്ഐ കശ്മീർ സിംഗാണ് ഫാക്ടറിയുടെ മുകൾ നിലയിൽ ഉയർത്തിയ ദേശീയ പതാക കണ്ടത് . 90 അടി ഉയരത്തിലായിരുന്ന ദേശീയ പതാകയ്‌ക്ക് സമീപത്തേയ്‌ക്ക് തീജ്വാലകൾ പടരുന്നുണ്ടായിരുന്നു . ഇതുകണ്ട കശ്മീർ സിംഗ് തന്റെ ജീവൻ പോലും കാര്യമാക്കാതെ ഇരുമ്പ് തൂണിലൂടെ കയറി കേടുപാടുകൾ കൂടാതെ ദേശീയ പതാക താഴെയിറക്കുകയായിരുന്നു . സംഭവത്തിൽ കശ്മീർ സിംഗിന് നിസാര പൊള്ളലേറ്റു . ദൃശ്യങ്ങൾ പുറത്തു വന്നതോടെ ഒട്ടേറെ പേരാണ് കശ്മീർ സിംഗിനെ അഭിനന്ദിച്ച് രംഗത്തെത്തിയത് .
















Comments