തിരുവനന്തപുരം: സ്പീക്കർ എഎൻ ഷംസീറിന്റെ ഹിന്ദുവിരുദ്ധ പരാമർശത്തിൽ പ്രതിഷേധം തുടരുന്നു. ഹിന്ദു വിശ്വാസപ്രമാണങ്ങൾ അധിക്ഷേപിക്കുന്ന ഇടത് – ജിഹാദി കൂട്ടുകെട്ടിനെതിരെ വിശ്വാസ സംരക്ഷണ സമിതി ഇന്ന് നാമജപയാത്ര നടത്തും. തിരുവനന്തപുരം പാളയം മുതൽ പഴവങ്ങാടി വരെയാണ് നാമജപയാത്ര. അദ്വൈതാശ്രമം ചിദാനന്ദപുരിസ്വാമികളുടെ നേതൃത്വത്തിൽ നടക്കുന്ന നാമജപ യാത്രയിൽ സന്യാസിമാരും വിവിധ സാമുദായിക നേതാക്കളും പങ്കെടുക്കും.
ഹിന്ദു വിരുദ്ധതയും ഹൈന്ദവ ദൈവങ്ങളെ അധിക്ഷേപിക്കുന്നതും സിപിഎമ്മിൽ തുടർക്കഥയാക്കുന്ന പശ്ചാത്തലത്തിലാണ് പ്രതിഷേധം ശക്തമാകുന്നത്. ഹൈന്ദവ വിശ്വാസങ്ങളേയും ഗണപതിയേയും അധിക്ഷേപിച്ച ഷംസീർ മാപ്പ് പറയണമെന്ന ആവശ്യവും ശക്തമാണ്. ഈ ആവശ്യങ്ങൾ മുൻ നിർത്തിയാണ് വിശ്വാസ സംരക്ഷണ സമിതി നാമജപയാത്ര നടത്തുന്നത്. വിവിധ ഹൈന്ദവ സംഘടനകളും യാത്രയുടെ ഭാഗമാകും.
ഹിന്ദുസമൂഹത്തെ അപമാനിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന നടപടികൾ തുടർച്ചയായി സംഭവിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇത്തരം വെല്ലുവിളികൾ ചർച്ച ചെയ്യുന്നതിന് കൈമനം അമൃതാനന്ദമയി ആശ്രമത്തിൽ കേരള ധർമ്മാചാര്യ സഭ ചേരും. സഭയിൽ സന്യാസി വര്യന്മാർ, താന്ത്രിക ആചാര്യന്മാർ, ഹിന്ദു സമുദായ സംഘടന നേതാക്കൾ, അദ്ധ്യാത്മിക ആചാര്യന്മാർ എന്നിവർ പങ്കെടുക്കും. ധർമ്മാചാര്യ സഭയ്‌ക്ക് കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സംപൂജ്യ: ചിദാനന്ദപുരി സ്വാമികൾ നേതൃത്വം നൽകും. വൈകിട്ട് രക്തസാക്ഷി മണ്ഡപത്തിൽ ആയിരങ്ങൾ അണിചേരുന്ന വിശ്വാസ സംരക്ഷണ സംഗമം നടക്കും. സംഗമത്തിൽ കേരളത്തിലെ പ്രമുഖ സന്യാസിവര്യന്മാർ, താന്ത്രിക ആചാര്യന്മാർ സമുദായ സംഘടന നേതാക്കൾ എന്നിവർ പങ്കെടുക്കും.
Comments