പത്തനംതിട്ട: ചിങ്ങമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു. ഇന്നലെ വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി കെ ജയരാമൻ നമ്പൂതിരി ക്ഷേത്ര നട തുറന്ന് ദീപം തെളിയിച്ചു. മേൽശാന്തി ആഴിയിൽ അഗ്നി പകർന്നശേഷം ഭക്തരെ പടി കയറാൻ അനുവദിച്ചു.
ചിങ്ങപ്പുലരിയിൽ പുലർച്ചെ അഞ്ചിന് നട തുറന്നു. ഉഷപൂജയ്‌ക്കുശേഷം സന്നിധാനത്ത് കീഴ്ശാന്തി നറുക്കെടുപ്പ് നടക്കും. തുടർന്ന് പമ്പയിൽ ഗണപതി കോവിലിലേക്കും ഹനുമാൻ കോവിലിലേക്കുമുള്ള മേൽശാന്തി നറുക്കെടുപ്പും നടക്കും.
ഓഗസ്റ്റ് 21 വരെ പൂജകൾ ഉണ്ടാകും എല്ലാ ദിവസവും ഉദയാസ്തമന പൂജ, പടിപൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും. തീർത്ഥാടകർക്ക് രാവിലെ 5.30-മുതൽ 9.30 വരെ നെയ്യഭിഷേകത്തിനുള്ള അവസരം സജ്ജമാക്കിയിട്ടുണ്ട്.
















Comments