എറണാകുളം : ശമ്പള നിഷേധത്തിനെതിരെ വളരെ വ്യത്യസ്‍തമായ ഒരു പ്രതിഷേധവുമായി എത്തിയിരിക്കുകയാണ് കെ എസ് ആർ ടി സി ജീവനക്കാർ. കഴിഞ്ഞ മാസത്തെ ശമ്പളവും കഴിഞ്ഞ ഓണത്തിന്റെയും ഈ ഓണത്തിന്റെയും ആനുകൂല്യങ്ങളും കൃത്യമായി വിതരണം ചെയ്യുക എന്ന ആവശ്യമുയർത്തി തലയിൽ മുണ്ടിട്ട് ജാഥ നടത്തി പ്രതിഷേധിക്കുകയാണ് അവർ .എൽ ഡി എഫ് വരും കഞ്ഞി കുടി മുട്ടും എന്ന മുദ്രാവാക്യമാണ് പ്രതിഷേധിച്ച ജീവനക്കാർ മുഴക്കിയത് .
കെഎസ്‌ടി എംപ്ലോയിസ് സംഘ് (ബിഎംഎസ്) എറണാകുളം ജില്ലയുടെ നേതൃത്വത്തിൽ ആലുവയിലെ കെഎസ്ആർടിസിയുടെ ജില്ലാ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനവും ധർണ്ണയും ആയിരുന്നു ഇങ്ങിനെ വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായത്. ബി എം എസ് സംസ്ഥാന സെക്രട്ടറി പി കെ ബൈജു പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. കെഎസ്ആർടിസി , തൊഴിലാളികളെ സമൂഹത്തിൽ അപമാനിക്കുന്ന പ്രവർത്തനം ഗവൺമെൻ്റും കോർപ്പറേഷനും അവസാനിപ്പിക്കണമെന്നും ഉദ്ഘാടകൻ ആവശ്യപ്പെട്ടു. ബിഎംഎസ് ജില്ലാ ജോയിൻ സെക്രട്ടറി വി കെ അനിൽകുമാർ ,സംസ്ഥാന സെക്രട്ടറി ,എം ആർ രമേഷ് കുമാർ ,കെ എസ് സബിൻ, ജി മുരളീകൃഷ്ണൻ ,സി എൻ സുധേഷ് ,ടി ബി സുധീർ എന്നിവർ സംസാരിച്ചു.
Comments