റാഞ്ചി: ജയിലർ സിനിമയുടെ വിജയത്തിന് പിന്നാലെ ഝാർഖണ്ഡിലെ ക്ഷേത്രത്തിലെത്തി നടൻ രജനികാന്ത്. രാംഗഢ് ഛിന്നമസ്ത ക്ഷേത്രത്തിലാണ് താരം ദർശനം നടത്തിയത്. ഝാർഖണ്ഡ് രാജ്ഭവനിലെത്തി ഗവർണർ സിപി രാധാകൃഷ്ണനെ അദ്ദേഹം കണ്ടിരുന്നു. ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ രജനികാന്ത് ഹിമാല യാത്ര നടത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.
പുറത്തിറങ്ങി ആറാം ദിനവും മികച്ച പ്രതികരണമാണ് ജയിലറിന് തീയറ്ററുകളിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. കേവലം ആറ് ദിനങ്ങൾ കൊണ്ട് 375.40 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്. തമിഴ് സിനിമാ ചരിത്രത്തിലെ തന്നെ റെക്കോർഡാണിതെന്ന് നിർമ്മാതാക്കളായ സൺപിക്‌ചേർസ് വ്യക്തമാക്കി. മൂന്ന് ദിവസം കൊണ്ട് 2.1 കോടി ജനങ്ങളാണ് സിനിമ കണ്ടത്.
ആന്ധ്രപ്രദേശ്,തെലങ്കാന എന്നിവിടങ്ങളിൽ നിന്നായി 54 കോടി രൂപ, കേരളത്തിൽ നിന്ന് 36 കോടി രൂപ, കർണാടകയിൽ 47 കോടി രൂപ, ഇന്ത്യയിലെ മറ്റ് ഭാഷകളിൽ നിന്നായി ഒൻപത് കോടിയും ചിത്രത്തിന് കളക്ഷൻ ലഭിച്ചു. ചിത്രം തമിഴ്നാട്ടിൽ നിന്നും മാത്രം 130 കോടി രൂപ നേടി. ആദ്യ നാല് ദിവസത്തിൽ ജയിലർ യുഎസിൽ 34 കോടി രൂപയും യുഎഇയിൽ 23.4 കോടിയും യുകെയിൽ 8 കോടിയും മലേഷ്യയിൽ 18 കോടിയും കളക്ഷൻ നേടി.
















Comments