തിരുവനന്തപുരം: സംസ്ഥാനത്തെ ഹെവി വാഹനം ഓടിക്കുന്ന ഡ്രെെവർമാർക്ക് സീറ്റ് ബെൽറ്റ് നിർബന്ധമാക്കുന്നു. ഇതിനുള്ള സമയപരിധി ഒക്ടോബർ 30 വരെ നീട്ടിയതായും മന്ത്രി ആൻ്റണി രാജു അറിയിച്ചു.
നവംബർ ഒന്ന് മുതൽ സ്വകാര്യ ബസുകളിലെയും കെഎസ്ആർടിസി ബസ്സുകളിലും സീറ്റ് ബെൽറ്റ് നിർബന്ധമാക്കും. നേരത്തെ സെപ്തംബർ ഒന്നു മുതൽ നിർബന്ധമാക്കും എന്നായിരുന്നു പറഞ്ഞിരുന്നത്. റോഡ് സുരക്ഷ സംബന്ധിച്ച് നടന്ന ഉന്നതതല അവലോകനത്തിലാണ് തീയതി മാറ്റാൻ നിശ്ചയിച്ചത്.
















Comments