തിരുവനന്തപുരം: ഹിന്ദു വിശ്വാസങ്ങളെ അവഹേളിക്കുമ്പോൾ കൈയ്യുകെട്ടി നോക്കിയിരിക്കുമെന്ന് ആരും കരുതേണ്ടെന്ന് ഹിന്ദു ഐക്യവേദി വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി. ഇത്തരം ആളുകളുടെ കൈകളിൽ മൈക്ക് കിട്ടിയാൽ ഹിന്ദുക്കൾക്കെതിരെ നിന്ദാപരമായ പരാമർശം നടത്തുന്നത് പതിവാണ്. അതിന് ശാസ്ത്രത്തിന്റെ പേരുപറയുകയാണെന്നും തില്ലങ്കേരി പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന വിശ്വാസ സംരക്ഷണ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തരം ആളുകളുടെ കൈകളിൽ മൈക്ക് കിട്ടിയാൽ ഹിന്ദുക്കൾക്കെതിരെ നിന്ദാപരമായ പരാമർശം നടത്തുന്നത് പതിവാണ്. അതിന് ശാസ്ത്രത്തിന്റെ പേരുപറയുകയാണ്. പരാമർശം നടത്തിയ ഷംസീർ എപ്പോഴു തന്റെ മതഗ്രന്ഥത്തെ പരിശുദ്ധ ഖുറാൻ എന്നേ വിളിക്കാറുള്ളൂ. ആ മതഗ്രന്ഥത്തിൽ സ്ത്രീകൾക്കുള്ള അവകാശങ്ങളെ കുറിച്ചാണ് പറയുന്നതെന്നാണ് അദ്ദേഹം വാദിക്കാറുള്ളത്. സിപിഎമ്മിൽ ഇപ്പോൾ ഹരിതവത്ക്കരണമാണ് നടക്കുന്നതെന്നും അതിന് പിന്നിൽ കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു ബുദ്ധിജീവിയാണെന്നും അദ്ദേഹം പറഞ്ഞു.
കൊളത്തൂർ അദ്വൈതാശമ മഠാധിപതി സ്വാമി ചിദാനന്ദപുരി നാമജപയാത്ര ഉദ്ഘാടനം ചെയ്തു. ഗണേശ വിഗ്രഹങ്ങളെ അണിനിരത്തി നടത്തിയ നാമജപയാത്രയിൽ ആയിരങ്ങളാണ് പങ്കെടുത്തത്. സന്യാസ പ്രമുഖരും, സാമുദായിക നേതാക്കൾ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നാമജപ യാത്രയുടെ ഭാഗമായി.
















Comments