ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിൽ സ്വർണ്ണവേട്ട. 267 ഗ്രാം തൂക്കമുള്ള സ്വർണ്ണം കസ്റ്റംസ് പിടികൂടി. ദുബായിൽ നിന്ന് എത്തിയ യാത്രക്കാരനിൽ നിന്നാണ് കസ്റ്റംസ് സ്വർണ്ണം പിടിച്ചെടുത്തത്.
ഇയാളുടെ ബാഗേജിൽ നട്ട്, ബോൾട്ടുകളുടെ രൂപത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ്ണം കണ്ടെത്തിയത്. ഇത് ഏകദേശം 267 ഗ്രാം തൂക്കമുണ്ടാകും എന്ന് ഉദ്യോഗസ്ഥർ പറയുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണ്.
നേരത്തെ ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും 2.3 കിലോഗ്രാം സ്വർണ്ണ പേസ്റ്റ് പിടികൂടിയിരുന്നു. ദുബായിൽ നിന്ന് എത്തിയ യാത്രക്കാരനിൽ നിന്നാണ് കസ്റ്റംസ് സ്വർണ്ണം പിടിച്ചെടുത്തത്. ഇയാളെ അറസ്റ്റ് ചെയ്തു.
















Comments