കേന്ദ്ര സായുധ സേനകളിലേക്ക് മെഡിക്കൽ ഓഫീസർമാരെ (ഷോർട്ട് സർവ്വീസ് കമ്മീഷൻ) തിരഞ്ഞെടുക്കുന്നതിനുള്ള ആംഡ് ഫോഴ്സസ് മെഡിക്കല്‍ സര്‍വീസസ് (2023) വിജ്ഞാപനം പുറത്തിറക്കി. അടിസ്ഥാന യോഗ്യത എംബിബിഎസ് ആണ്. പുരുഷന്‍-585, വനിത-65 എന്ന തരത്തിലാണ് ഒഴിവ്.
യോഗ്യത: എംബിബിഎസ്സും സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍, എംസിഐ, എന്‍എംസിയില്‍ പെര്‍മനന്റ് രജിസ്ട്രേഷനും. അല്ലെങ്കില്‍ സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍, എംസിഐ, എന്‍ബിഇ, എന്‍എംസി അംഗീകാരമുള്ള ബിരുദാനന്തര ബിരുദമുള്ളവർ. ഫൈനല്‍ എംബിബിഎസ് പരീക്ഷയ്‌ക്ക് (പാര്‍ട്ട്-I, പാര്‍ട്ട് II) രണ്ട് തവണയില്‍ക്കൂടുതല്‍ അവസരം ഉപയോഗിച്ചവർക്ക് അവസരമില്ല. ഇന്റേണ്‍ഷിപ്പ് 2023 ഓഗസ്റ്റ് 31-നകം പൂര്‍ത്തിയാക്കിയിരിക്കണം. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ നീറ്റ് പി.ജി. പ്രവേശനപ്പരീക്ഷയില്‍ യോഗ്യത നേടിയിരിക്കണം. നിലവില്‍ പി.ജി. ഉള്ള ഡോക്ടര്‍മാരെ ഈ വ്യവസ്ഥയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട് (അവരുടെ നേരത്തേയുള്ള നീറ്റ് പി.ജി. സ്‌കോര്‍ പരിഗണിക്കും). തിരഞ്ഞെടുത്ത ലിസ്റ്റിൽ 2024 ഓഗസ്റ്റ് 31 വരെയോ ഒഴിവുകള്‍ അവസാനിക്കുന്നതുവരെയോ-ഏതാണോ ആദ്യം-അതുവരെയാണ് കാലാവധി.
എംബിബിഎസ്സുക്കാര്‍ 1994 ജനുവരി രണ്ടിനോ അതിനുശേഷമോ ജനിച്ചവരും പിജി ഉള്ളവര്‍ 1989 ജനുവരി രണ്ടിനോ അതിനുശേഷമോ ജനിച്ചവരുമായിരിക്കണം. നീറ്റ് പി.ജി. പ്രവേശനപ്പരീക്ഷയുടെ മാര്‍ക്ക് അടിസ്ഥാനമാക്കി നടത്തുന്ന അഭിമുഖം വഴിയാണ് തിരഞ്ഞെടുക്കുന്നത്. അഭിമുഖം നടക്കുന്നത് ഡൽഹിയിലാണ്.
അപേക്ഷ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. 200 രൂപ ഫീസായി അടയ്‌ക്കണം. കൂടുതൽ വിവരങ്ങൾക്കായി www.amcsscentry.gov.in എന്ന വെബ്സൈറ്റിൽ പരിശോധിക്കുക. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 10 ആണ്
Comments