തിരുവനന്തപുരം:വിദ്യാർത്ഥികളുടെ പരാതികൾ പരിഹരിക്കുന്നതിനായി ഓംബൂഡ്‌സ്മാനെ നിയമിക്കാനൊരുങ്ങി എപിജെ അബ്ദുൾ കലാം സാങ്കേതികശാസ്ത്ര സർവകലാശാല. സർവകലാശാലയുടെ സിൻഡിക്കേറ്റ് യോഗത്തിലാണ് അന്തിമ തീരുമാനം. എഐസിടിഇയുടെയും യുജിസിയുടെയും ചട്ടപ്രകാരം ഓംബുഡ്‌സ്മാനെ നിയമിക്കുന്നത് നിർബന്ധമാണ്. എന്നാൽ കേരളത്തിൽ ഒരു സർവകലാശാലയിൽ ഓംബുഡ്‌സ്മാനെ നിയമിക്കുന്നത് ഇതാദ്യമാണ്.
ഇതിന് പുറമേ എല്ലാ സെമസ്റ്റർ പരീക്ഷകളുടെയും റഗുലർ പരീക്ഷകളുടെയും ഒപ്പം തന്നെ ഓഡ്, ഇവൻ സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷകൾ കൂടി നടത്തുന്നതിനും സിൻഡിക്കേറ്റ് യോഗത്തിൽ തീരുമാനം ആയി. പുതിയ പരീക്ഷാ രീതി ജനുവരിയിൽ നടപ്പിലാക്കുന്നതോടെ സപ്ലിമെന്ററി പരീക്ഷകൾ ആറ് മാസത്തിനുള്ളിൽ എഴുതിയെടുക്കാൻ വിദ്യാർത്ഥികൾക്ക് സാധിക്കും.
കൂടാതെ പരീക്ഷാ പരിഷ്‌കരണ നടപടികൾ മാത്രം ചർച്ച ചെയ്യുന്നതിനായി പ്രത്യേക സിൻഡിക്കേറ്റ് യോഗം ചേരും. വരുന്ന അദ്ധ്യായന വർഷം മുതൽ സർവകലാശാലയ്‌ക്ക് കീഴിൽ എഞ്ചിനീയറിംഗ് സ്‌കൂളുകൾ തുടങ്ങുന്നതിനും സിൻഡിക്കേറ്റ് തീരുമാനിച്ചു.
















Comments