കവിയും വാഗ്നമിയും രാഷ്‌ട്രതന്ത്രജ്ഞനുമായ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി ജീവിതം പറയുന്ന സിനിമയാണ് മേം അടൽ ഹൂം. പ്രശസ്ത ബോളിവുഡ് നടൻ പങ്കജ് ത്രിപാഠിയാണ് ചിത്രത്തിൽ അടൽജിയായി എത്തുന്നത്. ഉത്കർഷ് നൈതാനിയുടെ രചനയിൽ ദേശീയ പുരസ്‌കാര ജേതാവായ രവി ജാദവ് ആണ് ഈ ബയോപിക് സംവിധാനം ചെയ്തിരിക്കുന്നത്.
ഒരു ജീവചരിത്ര സിനിമയിൽ അടൽ ബിഹാരി വാജ്പേയിയെ അവതരിപ്പിക്കുന്നത് തനിക്ക് വെല്ലുവിളിയായിരുന്നെന്ന് നടൻ പങ്കജ് ത്രിപാഠി പറയുന്നു. ജനമനസ്സുകളുമായി അത്രത്തോളം ചേർന്നു നിന്ന അടൽജിയായി എത്തുമ്പോൾ ഒരു പാട് തയ്യാറെടുപ്പുകൾ ആവശ്യമായി വന്നു. ആളുകൾ സിനിമ കാണുമ്പോൾ, നടൻ മിമിക്രി ചെയ്യുന്നത് പോലെ അനുകരിക്കുകയണോ ഇല്ലയോ എന്ന് അവർക്ക് മനസ്സിലാകും. അതുകൊണ്ടു തന്നെ അടൽജിയുടെ പെരുമാറ്റം സൂക്ഷ്മതയൊടെ പകർത്താൻ ശ്രമിച്ചിട്ടുണ്ട് മനോജ് ത്രിപാഠി പറഞ്ഞു. ബയോപികിൽ വ്യക്തിയുടെ ബാഹ്യമായ രൂപം ശരിയാക്കേണ്ടതിനൊപ്പം തന്നെ അദ്ദേഹത്തിന്റെ ചിന്തകളും വ്യക്തിത്വവും മനസ്സിലാക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്- 46 കാരനായ നടൻ ദേശീയ മാദ്ധ്യമത്തോട് പറഞ്ഞു.
മഹാനായ നേതാവ് ശ്രീ അടൽ ബിഹാരി വാജ്പേയിയുടെ വേഷം ചെയ്യാൻ അവസരം ലഭിച്ചത് തന്നെ ഒരു ബഹുമതിയാണെന്ന് മനോജ് ത്രിപാഠി മുൻപ് പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ വിപുലായ ജ്ഞാനവും ഭാഷയും മനസ്സിലാക്കാൻ അദ്ദേഹത്തിന്റെ വിവിധ രചനകൾ വായിച്ചിരുന്നു. അദ്ദേഹത്തിന്റെ കഠിനമായ ജീവിതശൈലിയും ഇന്ത്യയെക്കുറിച്ചുള്ള കാഴ്ചപ്പാടും മനസിലാക്കാൻ ഇതിലൂടെ സാധിച്ചതായും പങ്കജ് ത്രിപാഠി ഷൂട്ടിംഗിന്റെ പ്രാരംഭ ഘട്ടത്തിൽ വ്യക്തമാക്കിയിരുന്നു.
വിനോദ് ഭാനുശാലി, സന്ദീപ് സിംഗ്, സാം ഖാൻ, കമലേഷ് ഭാനുശാലി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ‘മേം അടൽ ഹൂം’ ഡിസംബറിൽ തിയേറ്ററുകളിലെത്തും.
















Comments