ശ്രീനഗർ: ലഡാക്കിലെ ലേയ്‌ക്ക് സമീപം സൈനികരുടെ ട്രക്ക് മലയിടുക്കിലേക്ക് മറിഞ്ഞ് ഒമ്പത് സൈനികർക്ക് വീരമൃത്യു. പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എട്ട് സൈനികരും ഒരു ജൂനിയർ കമ്മീഷൻഡ് ഓഫീസറും (ജെസിഒ) ആണ് വീരമൃത്യുവരിച്ചത്.
കരു ഗാരിസണിൽ നിന്ന് ലേയ്‌ക്ക് സമീപമുള്ള ക്യാരിയിലേക്ക് സൈനികരുമായി പോകുകയായിരുന്ന ട്രക്കാണ് അപകടത്തിൽപ്പെട്ടത്. ക്യാരി ടൗണിൽ നിന്ന് 7 കിലോമീറ്റർ മുന്നിലുള്ള മലയിടുക്കിലേക്ക് ട്രക്ക് തെന്നി പുഴയിലേക്ക് മറിയുകയായിരുന്നു.
മറ്റൊരു എസ് യു വിയും ആംബുലന്‍സും ഉള്‍പ്പെടെ 34 സൈനികര്‍ ഉള്‍പ്പെട്ട ട്രൂപ്പിന്റെ ഭാഗമായിരുന്നു അപകട്ടത്തില്‍പ്പെട്ട ട്രക്ക്.
തെക്കൻ ലഡാക്കിലെ നിയോമയിലെ കെറേയിൽ ശനിയാഴ്‌ച വൈകുന്നേരം ആറരയോടെയാണ് അപകടം നടന്നത്. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
Comments