ന്യൂഡല്‍ഹി: ഏഷ്യാകപ്പിന് മുന്നോടിയായി ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ഓപ്പണര്‍ തീയില്‍ കൂടി നടക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. സ്റ്റാര്‍ ഓപ്പണര്‍ നയീം ഷെയ്ഖ് ആണ് ഗ്രൗണ്ടിലൊരുക്കിയ അഗ്നികുണ്ഡത്തിലൂടെ നടന്നത്.
അതേസമയം ബംഗ്ലാദേശ് ക്രിക്കറ്റ് ടീം പറയുന്നത് ഏഷ്യാകപ്പിനുള്ള താരത്തിന്റെ സമ്മര്‍ദ്ദം കുറയ്‌ക്കാനുള്ള നടപടിയാണിതെന്നാണ്.ടീമിന്റെ സോഷ്യല്‍ മീഡിയ മാനേജരാണ് ഈ സംഭവം സമൂഹമാദ്ധ്യമത്തില്‍ പങ്കുവച്ചത്. 23-കാരനായ നയീം പേടികൂടാതെ തീയില്‍ കൂടി നടക്കുന്നതാണ് വീഡിയോ. കൂടെ താരത്തിന്റെ പരിശീലകനുമുണ്ട്. എന്തായാലും വീഡിയോയ്‌ക്ക് വിമര്‍ശനവും പരിഹാസവും ഉണ്ടാവുന്നുണ്ട്.
ബംഗ്ലാദേശിനായി 1 ടെസ്റ്റ്, 4 ഏകദിനം. 35 ടി20 എന്നിവയില്‍ കളിച്ച താരത്തിന് മോശമല്ലാത്ത റണ്‍ശേഖരവുമുണ്ട്.ഏഷ്യാകപ്പില്‍ ഓഗസ്റ്റ് 31ന് ശ്രീലങ്കയുമായാണ് ബംഗ്ലാദേശിന്റെ ആദ്യ മത്സരം.ഷക്കിബ് അല്‍ ഹസന് നയിക്കുന്ന ടീമില്‍ 17പേരുണ്ട്.
Naim Sheikh working with a mind trainer ahead of Asia Cup. pic.twitter.com/mkykegJ06p
— Saif Ahmed 🇧🇩 (@saifahmed75) August 18, 2023
“>
Comments