കോട്ടയം: ഓര്‍ത്തഡോക്‌സ് സഭയുടെ സീനിയര്‍ മെത്രാപ്പോലീത്തയും മുന്‍ കൊല്ലം ഭദ്രാസനാധിപനുമായിരുന്ന സക്കറിയ മാര്‍ അന്തോണിയോസ് കാലം ചെയ്തു. 87 വയസായിരുന്നു. മല്ലപ്പള്ളി അന്തോണിയോസ് ദയറായില്‍ ആയിരുന്നു അന്ത്യം.
കൊല്ലം ബിഷപ്‌സ് ഹൗസില്‍ വളരെക്കാലം മാനേജരായി പ്രവര്‍ത്തിച്ചു. നെടുമ്പായിക്കുളം, കുളത്തൂപ്പുഴ, കൊല്ലം കാദീശ തുടങ്ങി അനേകം ഇടവകകളില്‍ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1989 ഡിസംബര്‍ 28 ന് മെത്രാപ്പൊലീത്തയായി അവരോധിക്കപ്പെട്ടു. 1991 ഏപ്രില്‍ 30ന് വാഴിക്കപ്പെട്ടു. 2009 ഏപ്രില്‍ ഒന്നിനു കൊല്ലം ഭദ്രാസന മെത്രാപ്പൊലീത്തയായി.
1946 ജൂലൈ 19ന് പുനലൂരിലെ ആറ്റുമാലില്‍ വരമ്പത്തു കുടുംബത്തില്‍ ഡബ്ല്യു സി എബ്രഹാമിന്റെയും മറിയാമ്മയുടെയും മകനായാണ് സഖറിയാസ് മാര്‍ അന്തോണിയോസ് ജനിച്ചത്.സഖറിയാസ് മാര്‍ അന്തോണിയോസ് 1991 മുതല്‍ 2009 മാര്‍ച്ച് 31 വരെ വരെ കൊച്ചി ഭദ്രാസന മെത്രാപ്പൊലീത്ത ആയിരുന്നു.
















Comments