ശ്രീനഗർ: ഓഗസറ്റ് 23 മുതൽ അമർനാഥ് യാത്ര താൽകാലികമായി നിർത്തിവെക്കുന്നതായി അധികൃതർ അറിയിച്ചു. തീർത്ഥാടകരുടെ തിരക്ക് കുറയുന്നതും പാതയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്നതും കണക്കിലെടുത്താണ് യാത്ര താൽക്കാലികമായി നിർത്തിവെക്കുന്നത്.
ജമ്മുകശ്മീർ സർക്കാരിന്റെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെന്റ് (ഡിഐപിആർ) ഇത് സംബന്ധിച്ച പ്രസ്താവന പുറത്തിറക്കി. 2023 ഓഗസ്റ്റ് 23 മുതൽ പഹൽഗാമിൽ നിന്നും ബാൽട്ടലിൽ നിന്നുമാണ് നിന്നും യാത്ര താൽക്കാലികമായി നിർത്തിവെയ്‌ക്കുന്നത്. ഓഗസ്റ്റ് 31-നാണ് യാത്രയുടെ സമാപനം.
62 ദിവസം നീണ്ടു നിൽക്കുന്നഘോഷയാത്രയാണ് താൽക്കാലികമായി നിർത്തിവെച്ചിരിക്കുന്നത്. അനന്തനാഗ് ജില്ലയിലെ പഹൽഗാമിൽ നിന്നും ബാൽട്ടലിൽ നിന്നുമാണ് ഈ വർഷം ഒരേ സമയം യാത്ര ആരംഭിച്ചത്. ഈ വർഷം 4.4 ലക്ഷത്തിലധികം തീർത്ഥാടകർ ക്ഷേത്രത്തിൽ ദർശനം നടത്തിയതായാണ് റിപ്പോർട്ട്. ജൂലൈ ഒന്നിനാണ് അമർനാഥ് യാത്ര ആരംഭിച്ചത്. യാത്രയുടെ സമാപന ദിവസമായ ഓഗസ്റ്റ് 31-ന് ചാഡി മുബാറക്ക് പരമ്പരാഗത പഹൽഗാം റൂട്ടിലൂടെയായിരിക്കും യാത്രയെന്നും ഡിഐപിആർ അറിയിച്ചു.
















Comments