ന്യൂഡൽഹി: പോളണ്ടിലെ ചോർസോവിൽ നടന്ന 16-ാമത് ഇന്റർനാഷണൽ ഒളിമ്പ്യാർഡ്
ഓൺ ആസ്‌ട്രോണമി ആൻഡ് ആസ്‌ട്രോഫിസിക്‌സിൽ ഇന്ത്യയ്‌ക്ക് മിന്നും വിജയം. നാല് സ്വർണ മെഡലും ഒരു സിൽവർ മെഡലുമായി ഇന്ത്യ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഓഗസ്റ്റ് 10 മുതൽ 20 വരെ നടന്ന മത്സരത്തിൽ 5 സ്വർണ മെഡലുകളും നേടി യുണൈറ്റഡ് കിംഗ്ഡമാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.
50 വിവിധ രാജ്യങ്ങളിൽ നിന്നുമായി 236-ഓളം വിദ്യാർത്ഥികളാണ് മത്സരത്തിൽ പങ്കെടുത്തത്. രാജസ്ഥാനിലെ കോട്ടയിൽ നിന്നുള്ള രാജ്ദീപ് മിശ്ര, ആന്ധ്രാപ്രദേശിലെ കുർണൂൽ സ്വദേശിയായ കോഡുരു തേജശ്വർ, പശ്ചിമ ബംഗാളിലെ കൊൽക്കത്തയിൽ നിന്നുള്ള എം.ഡി. സാഹിൽ അക്തർ, മഹാരാഷ്‌ട്രയിലെ നാഗ്പൂരിൽ നിന്നും ആകർഷ് രാജ് സഹായ് എന്നിവരാണ് ഇന്ത്യയ്‌ക്ക് സ്വർണ മെഡലുകൾ സമ്മാനിച്ചത്. കർണാടകയിലെ ബെംഗളൂരുവിൽ നിന്നുള്ള സൈനവനീത് മുകുന്ദ് വെള്ളി മെഡലും നേടി. പ്രൊഫ. സുർഹുദ് മോർ, പ്രതേഷ് രണദിവ് എന്നിവരാണ് ടീമിന് നേതൃത്വം നൽകിയത്.
















Comments