ഇസ്ലാമാബാദ്: സൈന്യത്തിന് വിമർശിച്ചതിന് പിന്നാലെ പാകിസ്താനിൽ യുവതിയെ തട്ടികൊണ്ടുപോയി. മുൻ മന്ത്രി ഷിറീൻ മസാരിയുടെ മകളും മനുഷ്യാവകാശ പ്രവർത്തകയുനായ ഇമാൻ സൈനബ് മസാരി-ഹസീറിനെയാണ് ഇസ്ലാമാബാദിൽ നിന്ന് തട്ടികൊണ്ടുപോയത്. തന്റെ വീട്ടിൽ അജ്ഞാതർ അതിക്രിച്ച് കയറി എന്ന് അറിയിച്ച് ഇമാൻ സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു. പിന്നീട് ഇവരെ കുറിച്ച് യാതൊരു അറിവുമില്ല. എന്നാൽ ഇമാനെ അന്വേഷണത്തിനായി അറസ്റ്റ് ചെയ്തുവെന്ന് പോലീസിന്റെ പ്രസ്താവനയിൽ പറയുന്നത്. എന്നാൽ കേസിന്റെ വിശദാംശങ്ങൾ ഇനിയും പോലീസ് വ്യക്തമാക്കിയിട്ടില്ല.
എന്നാൽ തട്ടിക്കൊണ്ടുപോയന്നാണ് ഇമാന്റെ കുടുംബം പറഞ്ഞത്. തങ്ങളുടെ വീട്ടിലെ സുരക്ഷാക്യാമറകളും മകളുടെ ലാപ്ടോപ്പും സെൽഫോണും അവർ എടുത്തുകളഞ്ഞതായും കുടുംബം ആരോപിക്കുന്നു. ഇമാനെ പുറത്തേക്ക് വലിച്ചിഴച്ചുവെന്നും വസ്ത്രം മാറാൻ പോലും അനുവദിച്ചില്ലെന്നും അമ്മ പറഞ്ഞു. മകളുടെ അറസ്റ്റിൽ വാറണ്ടുകളോ നിയമപരമായ നടപടിക്രമങ്ങളോ ഉണ്ടായിരുന്നില്ല. നടന്നത് ഭരണകൂട ഫാസിസമാണെന്നും രണ്ട് സ്ത്രീകൾ മാത്രമാണ് വീട്ടിൽ താമസിക്കുന്നതെന്നും ഇമാന്റെ അമ്മ പറഞ്ഞു.
മെയ് 9ന് രാജ്യത്തെ സൈനിക സ്ഥാപനങ്ങൾക്കും സർക്കാർ കെട്ടിടങ്ങൾക്കും നേരെയുണ്ടായ ആക്രമണത്തെ തുടർന്ന് ഇമാന്റെ അമ്മ ഷിറിൻ മസാരി പിടിഐ പാർട്ടിയിൽ നിന്ന് രാജിവെച്ചിരുന്നു. ഇമാൻ മസാരിയുടെ അറസ്റ്റിൽ ആശങ്കയുണ്ടെന്നും വാറണ്ടുകളില്ലാതെ രാത്രി വൈകി നടന്ന അറസ്റ്റ് നിയമലംഘനമാണ്. പൗരന്മാരെ ഉപദ്രവിക്കാനും ഭയപ്പെടുത്താനുമാണ് ഇത് ഉപയോഗിക്കുന്നതെന്നും ഷിറിൻ മസാരി പറഞ്ഞു.
















Comments