സ്പാനിഷിന്റെ സൂപ്പർ താരം അയ്മെറിക് ലപോർട്ടെ ഇനി അൽനസറിനായി പന്തുതട്ടും. 30 മില്യൺ ട്രാൻസ്ഫർ ഫീ നൽകിയാണ് താരത്തെ അൽ നസർ ടീമിലെത്തിക്കുന്നത്. 25 മില്യണാണ് താരത്തിന് 2026 വരെ ശമ്പളമായി ലഭിക്കുക. മാഞ്ചസ്റ്റർ സിറ്റിക്കായി ലപോർട്ടെ 180 മത്സരങ്ങൾക്കായി കളത്തിലിറങ്ങി. 22 തവണ സ്‌പെയിൻ ദേശീയ ടീമിനായി കളിച്ച ലപോർട്ടെ സിറ്റിയുടെ ചാമ്പ്യൻസ് ലീഗ്, എഫ് എ കപ്പ്, പ്രീമിയർ ലീഗ് മത്സരങ്ങൾക്കായി കളത്തിലിറങ്ങിയിട്ടുണ്ട്.
പോർച്ചുഗൽ ടീമിലെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സഹതാരം ഒട്ടോവിയോയെ സ്വന്തമാക്കാനൊരുങ്ങി അൽ നാസർ. 28 കാരനായ അറ്റാക്കിംഗ് മിഡ്ഫീൽഡറായ താരം നിലവിൽ എഫ്സി പോർട്ടോയുടെ താരമാണ്. 60 മില്യൺ യൂറോയുടെ ബിഡാണ് താരത്തിനായി ക്ലബ്ബ് സമർപ്പിച്ചിരിക്കുതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2016 മുതൽ ഒട്ടോവിയോ പോർേട്ടായ്‌ക്കൊപ്പമുണ്ട്. ദേശീയ ടീമിനായി 14 മത്സരങ്ങൾക്കളിച്ച അദ്ദേഹം 2022ലെ പോർച്ചുഗലിന്റെ ടീമിന്റെ ലോകകപ്പ് ടീമിലും ഇടം നേടിയിരുന്നു.
Comments