ചന്ദ്രയാൻ-3 ചന്ദ്രനെ സ്പർശിക്കുന്ന ധന്യമൂഹുർത്തത്തിനായി കാത്തിരിക്കുകയാണ് ഓരോരുത്തരും. നിരവധി പേരാണ് ഇന്ത്യയുടെ അഭിമാന ദൗത്യത്തിന് ആശംസകൾ അറിയിച്ചെത്തുന്നത്.
ഇത് ഇന്ത്യയുടെ മഹത്തായ നിമിഷവും ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന നിമിഷവുമാണെന്നാണ് നടി രീന കപൂർ പറഞ്ഞത്. ലാൻഡർ ഇറങ്ങുന്നത് കാണാനുള്ള കാത്തിരിപ്പിലാണെന്നും അവർ കൂട്ടിച്ചേർത്തു.
#WATCH | On Chandrayaan 3 landing, actor Kareena Kapoor Khan says, “It’s a great moment for India and a proud moment for every Indian. All of us are waiting to watch it. I’m going to do that with my boys.” pic.twitter.com/MLJKJjoPsS
— ANI (@ANI) August 21, 2023
ചാന്ദ്രയാൻ ദൗത്യത്തിന്റെ വിജയത്തിനായി പ്രർത്ഥനയോടെ കാത്തിരിക്കുകയാണെന്നാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ കുറിച്ചത്.
മൂന്നാം ദൗത്യം വൻ വിജയമാകുമെന്ന ആത്മവിശ്വാസത്തിലാണ് ഇസ്രോ മുൻ മേധാവി കെ. ശിവൻ. നിർണായകമായ നിമിഷത്തിനാണ് ഓഗസ്റ്റ് 23-ന് സാക്ഷ്യം വഹിക്കാൻ പോകുന്നതെന്നും പൂർണ വിജയത്തിലെത്താൻ ചന്ദ്രയാൻ മൂന്ന് ദൗത്യത്തിന് കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുവരെയുള്ള പേടകത്തിന്റെ യാത്ര പ്രതീക്ഷകൾ നൽകുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചന്ദ്രയാൻ രണ്ട് ദൗത്യത്തിന്റെ ഡേറ്റകൾ പഠിച്ചതിന് ശേഷമാണ് മൂന്നാം ദൗത്യമെന്നും അത് വളരെ സഹായകമായതായും അദ്ദേഹം പറഞ്ഞു .
















Comments