കൊച്ചി : ഇന്ത്യയുടെ പുരോഗതി ചിലർക്കൊന്നും ഇഷ്ടപ്പെടുന്നില്ലെന്ന് നടൻ സന്തോഷ് പണ്ഡിറ്റ് . ചന്ദ്രയാൻ ദൗത്യത്തെ പരിഹസിച്ച നടൻ പ്രകാശ് രാജിനെ ലക്ഷ്യം വച്ചായിരുന്നു സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ് . ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ ദൗത്യത്തെയാണ് പ്രകാശ് രാജ് പരിഹസിച്ചതെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.
“പുതിയ വാർത്ത : ചന്ദ്രയാനിൽ നിന്നുള്ള ആദ്യചിത്രം പുറത്ത്” എന്ന അടിക്കുറിപ്പോടെ ഒരാൾ ചായ അടിക്കുന്ന ചിത്രമാണ് പ്രകാശ് രാജ് ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്. മൂന്നാം ചന്ദ്രയാൻ ദൗത്യം ചന്ദ്രനിൽ മറ്റന്നാൾ സോഫ്റ്റ് ലാൻഡിംഗ് നടത്താൻ ഒരുങ്ങുമ്പോഴാണ് പ്രകാശ് രാജിന്‍റെ ട്വീറ്റ് .
രൂക്ഷവിമർശനമാണ് പല കോണുകളിൽ നിന്നും പ്രകാശ് രാജിന്‍റെ പ്രതികരണത്തിനെതിരെ ഉയരുന്നത്. അതിനു പിന്നാലെയാണ് ഇന്ത്യയുടെ പുരോഗതി ചിലർക്കൊന്നും ഇഷ്ടപ്പെടുന്നില്ല എന്ന് സന്തോഷ് പണ്ഡിറ്റും വിമർശിച്ചിരിക്കുന്നത് .
Comments