ആഘോഷങ്ങൾക്ക് അണിഞ്ഞൊരുങ്ങുന്നത് നിർബന്ധമാണ്. എന്നാൽ തിരക്കിട്ട ജീവിതരീതി കാരണം പല തരത്തിലുള്ള ചർമ രോഗങ്ങളിൽപ്പെട്ട് ബുദ്ധിമുട്ടുന്നവരായിരിക്കും മിക്കവരും. നിത്യവും ചർമ്മം സംരക്ഷിച്ചാൽ മാത്രമേ ഇതിനൊരു പരിഹാരമുണ്ടാക്കാൻ സാധിക്കുകയുള്ളു. ഇത്തരത്തിൽ ബുദ്ധിമുട്ടുന്നവർക്ക് വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒരു മാർഗമുണ്ട്. ഒറ്റ ഉപയോഗത്തിൽ തന്നെ ചർമ പ്രശ്നങ്ങൾ മാറുന്നതാണ്. അത് എങ്ങനെയെന്ന് അറിയാം.
മൂന്ന് സ്റ്റെപ്പുകളും ചെയ്താലാണ് ഇതുകൊണ്ട് പൂർണമായ ഫലം ലഭിക്കുകയുള്ളു. ഇനി അതിന് സാധിക്കാത്തവർ ആണെങ്കിൽ ഫേസ്‌പാക്ക് മാത്രം ഉപയോഗിച്ചാൽ മതി. ആവശ്യമായ സാധനങ്ങൾ പരിചയപ്പെടാം.
കാപ്പിപ്പൊടി – 1 സ്പൂൺ, പഞ്ചസാര – 1 സ്പൂൺ, ബീറ്റ്‍റൂട്ട് പൊടി – 1 സ്പൂൺ,
തൈര് – ആവശ്യത്തിന്, കറ്റാർവാഴ ജെൽ – അര സ്പൂൺ, വൈറ്റമിൻ ഇ കാപ്‌സ്യൂൾ – 1. എന്നിവയാണ് ആവശ്യമായ സാധനങ്ങൾ.
ഇനി ചെയ്യേണ്ട വിധം….
സ്റ്റെപ്പ് 1- ഫേസ്‌വാഷ് ഉപയോഗിച്ച് മുഖം നന്നായി വൃത്തിയാക്കുക. ശേഷം കാപ്പിപ്പൊടിയും പഞ്ചസാരയും കുറച്ച് തൈര് ചേർത്ത് നന്നായി മിക്സ് ചെയ്ത് മുഖത്ത് സ്ക്രബ് ചെയ്യുക. അഞ്ച് മിനിട്ട് ഇങ്ങനെ ചെയ്ത ശേഷം കഴുകി കളയാവുന്നതാണ്. മുഖക്കുരു ഉള്ളവരാണെങ്കിൽ വളരെ മൃദുവായി സ്ക്രബ് ചെയ്യുക. അല്ലങ്കിൽ മുഖക്കുരു ഉള്ള ഭാഗത്ത് മാത്രം സ്ക്രബ് ചെയ്യാതിരിക്കാം.
സ്റ്റെപ്പ് 2- കുറച്ച് തൈരും ബീറ്റ്‍റൂട്ട് പൊടിയും ചേർത്ത് മുഖത്ത് പുരട്ടുക. തുടർന്ന് 15-20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ നന്നായി കഴുകി കളയാവുന്നതാണ്.
സ്റ്റെപ്പ് 3- കുറച്ച് കറ്റാർവാഴ ജെല്ലും ഒരു വൈറ്റമിൻ ഇ കാപ്‌സ്യൂളും നന്നായി മിക്സ് ചെയ്ത് ക്രീം രൂപത്തിലാക്കുക. ശേഷം മുഖത്ത് പുരട്ടി കിടന്നുറങ്ങാവുന്നതാണ്. രാവിലെ കഴുകി കളയുമ്പോൾ മുഖം വെട്ടിത്തിളങ്ങുന്നത് നിങ്ങൾക്ക് കാണാം.
Comments