ന്യൂഡൽഹി: പ്രതിപക്ഷ ഐക്യത്തിൽ കടുത്ത ഭിന്നതയാണെന്നും സഖ്യത്തിലെ വിവിധ പാർട്ടി നേതാക്കന്മാർ തമ്മിൽ പ്രധാനമന്ത്രി സ്ഥാനത്തിനായി അടിയാണെന്നും കേന്ദ്രമന്ത്രി രാംദാസ് അത്ത്വലെ. മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ ഐക്യത്തിൽ ഇപ്പോൾ ഭിന്നതയാണ്. സഖ്യത്തിലെ എല്ലാ പാർട്ടി നേതാക്കന്മാർക്കും പ്രധാനമന്ത്രിയാകണം. അതിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എൻഡിഎയ്‌ക്ക് പ്രതിപക്ഷ സഖ്യം ഒരു പ്രശ്‌നമല്ല. വിഷയത്തിൽ യാതൊരു അങ്കലാപ്പുമില്ലെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്രമോദി സർക്കാരിന്റെ നേതൃത്വം ശക്തമാണ്. ജനങ്ങൾ ഒപ്പമുണ്ടെന്നും പ്രതിപക്ഷം എത്ര ശ്രമിച്ചാലും 2024 തിരഞ്ഞെടുപ്പിൽ 350-ൽ പരം സീറ്റുകളുമായി എൻഡിഎ അധികാരത്തിൽ വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















Comments